ജനശ്രദ്ധയാകർഷിച്ച് മോഹൻലാലും ഓമന മൃഗങ്ങളും ഒന്നിച്ചുള്ള ക്യാരിക്കേച്ചർ .പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു ഒരുക്കിയ ക്യാരിക്കേച്ചറാണ് വൈറലായി മാറിയിരിക്കുന്നത്. ഭാര്യക്കും മക്കൾക്കും പുറമേ പത്തോളം വളർത്തു മൃഗങ്ങളും മോഹൻലാലിനൊപ്പം ക്യാരിക്കേച്ചറിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു ഡോക്യുമെന്ററിയിലൂടെയാണ് ക്യാരിക്കേച്ചർ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
മോഹൻലാൽ തന്നെയാണ് ഡോക്യുമെന്ററി പുറത്തുവിട്ടത്. ക്യാരിക്കേച്ചർ വരച്ച സുരേഷ് ബാബുവിന് മോഹൻലാൽ നന്ദി പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഡോക്യുമെന്ററി പുരോഗമിക്കുന്നത് സുരേഷ് ബാബുവിന്റെ ശബ്ദത്തിലുമാണ്. മനോഹരമായ ക്യാരിക്കേച്ചർ വരച്ചു പൂർത്തിയാക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
എനിക്ക് വേണ്ടി നൂറൊന്നുമല്ല, അതിൽ കൂടുതൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്. എന്റെ കുടുംബവും വളർത്ത് മൃഗങ്ങളും. ഈ ചിത്രത്തിൽ തന്റെ വളർത്ത് മൃഗങ്ങളിൽ ഒരാളായ പൂച്ച ഉൾപ്പെടാനുണ്ട്. അതിനെ സുരേഷ് ബാബു വരച്ച് തരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീഡിയോയിൽ മോഹൻ ലാൽ പറയുന്നു.ജനത മോഷൻ പിക്ചർ ആണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. ‘മോഹൻലാൽ’ ഒരു ആവാസ വ്യൂഹം എന്ന ഡോക്യുമെന്ററിയുടെ ആശയവും സുരേഷ് ബാബുവിന്റേതാണ്.
Comments