ചൈനയിൽ സീറോ കോവിഡ് പോളിസിക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ; സിൻജിയാങ് മേഖലയിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിൽ സീറോ കോവിഡ് പോളിസിക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ; സിൻജിയാങ് മേഖലയിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 08:12 pm IST
FacebookTwitterWhatsAppTelegram

ബീജിങ്; ചൈനയിൽ സർക്കാരിന്റെ സീറോ കോവിഡ് പോളിസിക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. സിൻജിയാങ് മേഖലയിൽ നിരവധി പേർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭാഗീകമായി പൂട്ടിയിട്ടിരുന്ന ഒരു അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം തീയണയ്‌ക്കാനുളള സംവിധാനങ്ങളോ വിദഗ്ധരോ സമയത്തിന് ലഭ്യമായില്ലെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധിച്ചായിരുന്നു നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.

ലോക്ഡൗൺ പിൻവലിക്കുകയെന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് നൂറുകണക്കിനാളുകൾ പ്രതിഷേധ പ്രകടനം നടത്തിയത്. സിൻജിയാങ്ങിന്റെ തലസ്ഥാനമായ ഉറൂംഖിയിലേക്കായിരുന്നു പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥരോടും ഇവർ കയർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ചൈനയിൽ കൊറോണ വ്യാപനം മൂലം ഏറ്റവും കൂടുതൽ ദുരിതവും നിയന്ത്രണങ്ങളും നേരിട്ട മേഖലകളിൽ ഒന്നാണ് സിൻജിയാങ്. തലസ്ഥാനമായ ഉറൂംഖിയിലെ നാല് മില്യനോളം വരുന്ന ജനങ്ങൾ 100 ദിവസങ്ങളോളം വീടിന് പുറത്തിറങ്ങാതെ കഴിയേണ്ടി വന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവിടെ 200 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

തുടർച്ചയായ ലോക്ഡൗണുകളിലും നിയന്ത്രണങ്ങളിലും ജനങ്ങൾ ജോലിക്ക് പോകാനോ അവശ്യസാധനങ്ങൾ വാങ്ങാനോ കഴിയാതെ ദുരിതത്തിലാണ്. അടുത്തിടെ ചൈനയിലെ മറ്റിടങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ആപ്പിൾ ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണിന്റെ പ്ലാന്റിലും ജീവനക്കാർ പ്രതിഷേധം നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ചൈനയിലെ കോവിഡ് നിരക്ക് 30,000 ത്തിന് മുകളിലാണ്. വെളളിയാഴ്ച ഇത് 35,000 കടന്നിരുന്നു.

Tags: ProtestZero COVID policyChina
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies