ഓപ്പറേഷൻ 'ഒക്ടോപസ്' വിജയകരം; കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലായിരുന്ന 'ബുർഹ പഹാർ' സുരക്ഷാസേനയുടെ നിയന്ത്രണത്തിൽ; ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ ‘ഒക്ടോപസ്’ വിജയകരം; കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലായിരുന്ന ‘ബുർഹ പഹാർ’ സുരക്ഷാസേനയുടെ നിയന്ത്രണത്തിൽ; ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്

Operation 'Octopus' successful: Naxal stronghold of Burha Pahar falls to security forces

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 10:10 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിൽ ആരംഭിച്ച ഓപ്പറേഷൻ ‘ഒക്ടോപസ്’ വിജയകരമെന്ന് റിപ്പോർട്ട്. കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലായിരുന്ന ഝാർഖണ്ഡിലെ ബുർഹ പഹാർ മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലായി. സിആർപിഎഫും പ്രത്യേക ടാസ്ക് ഫോഴ്സായ ഝാർഖണ്ഡ് ജാഗ്വാറും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഓപ്പറേഷൻ ഒക്ടോപസ് വിജയകരമായത്.

ഝാർഖണ്ഡിലെ ഗർവാ ജില്ലയിലെ മലമ്പ്രദേശമായ ബുർഹ പഹാറിൽ സെപ്റ്റംബറിലായിരുന്നു ഓപ്പറേഷൻ ഒക്ടോപസ് ആരംഭിച്ചത്. നടപടി വിജയകരമായതോടെ സുരക്ഷാസേനയുടെ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് മേഖലയിൽ നടക്കുന്നത്. റോഡ് നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായി തുടങ്ങി. ഉൾഗ്രാമങ്ങളിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ചു. ചെറുതും വലുതുമായ നിരവധി വികസന പ്രവർത്തനങ്ങൾക്ക് മേഖലയിൽ തുടക്കമിട്ടു. ബുർഹ പഹാറിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം പൂർണമായും നീക്കം ചെയ്യപ്പെടുന്നതുവരെ ഓപ്പറേഷൻ ഒക്ടോപസ് തുടരുമെന്ന് ഐജി അമിത് കുമാർ പ്രതികരിച്ചു.

ഛത്തീസ്ഗഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഝാർഖണ്ഡിലെ കുന്നിൻ പ്രദേശമാണ് ബുർഹ പഹാർ. ഏകദേശം 55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് മേഖലയ്‌ക്കുള്ളത്. കമ്യൂണിസ്റ്റ് ഭീകരനായ അരവിന്ദിന്റെ നേതൃത്വത്തിൽ കാലങ്ങളായി ഇവിടം നക്‌സൽ പ്രവർത്തകരുടെ നിയന്ത്രണത്തിലാണ്. ഇവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ച അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിട്ടുണ്ട്. 2008-ലായിരുന്നു സംഭവം.

കമ്യൂണിസ്റ്റ് ഭീകരരുടെ നിയന്ത്രണങ്ങളിൽ കഴിയുന്നതിനാൽ ഇവിടുത്തെ ജനത വലിയ ദുരിതമായിരുന്നു അനുഭവിച്ചിരുന്നത്. എന്നാലിന്ന് ഓപ്പറേഷൻ ഒക്ടോപസ് വിജയകരമായതോടെ ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമ പദ്ധതികളും സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകാൻ ആരംഭിച്ചു. അപ്രാപ്യമായിരുന്ന സാധാരണ ജീവിതം ബുർഹ പഹാറിലെ ജനതയ്‌ക്ക് ലഭ്യമാവുകയാണ്.

Tags: naxaloperation octopus
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies