തിഹാർ ജയിലിനുള്ളിൽ ആംആദ്മി മസാജ് സെന്റർ തുറന്നു; റേപ്പിസ്റ്റിനെ തെറാപ്പിസ്റ്റാക്കിയെന്ന് ജെ.പി നദ്ദ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിഹാർ ജയിലിനുള്ളിൽ ആംആദ്മി മസാജ് സെന്റർ തുറന്നു; റേപ്പിസ്റ്റിനെ തെറാപ്പിസ്റ്റാക്കിയെന്ന് ജെ.പി നദ്ദ

AAP opened massage centre in Tihar, made rapist into therapist: JP Nadda

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ ഭരണത്തിൽ മനംമടുത്ത ജനങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാൻ കാത്തിരിക്കുകയാണെന്ന് ജെ.പി നദ്ദ. വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ വാസിപൂർ വ്യാവസായിക മേഖലയിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായ നദ്ദയോടൊപ്പം എംപി ഹർഷ വർധനുമുണ്ടായിരുന്നു.

എഎപിയുടെ ഭരണം ജനങ്ങൾക്ക് മതിയായി. നഗരത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ അവർ ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നു. തങ്ങളുടെ നേതാക്കൾ തീർത്തും സത്യസന്ധരാണെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ വാദം. എന്നാലിന്ന് അഴിമതിയിൽ പങ്കാളിയായ എഎപി മന്ത്രി സത്യേന്ദർ ജയിൻ തിഹാർ ജയിലിലാണ്. ഇതോടെ ജയിലിൽ മസാജ് സെന്റർ തുറക്കുകയാണ് എഎപി ചെയ്തത്. റേപ്പിസ്റ്റായ തടവുകാരനെ മന്ത്രിയുടെ തെറാപ്പിസ്റ്റാക്കിയെന്നും ജെ.പി നദ്ദ പറഞ്ഞു.

തിഹാർ ജയിലിൽ കഴിയുന്ന സത്യേന്ദർ ജയിന് പ്രത്യേക സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ നിരവധി സിസിടിവി ദൃശ്യങ്ങൾ ഇതിനിടെ ബിജെപി പുറത്തുവിട്ടിരുന്നു. മന്ത്രിക്ക് ബോഡി മസാജ് ചെയ്യാൻ ആളെത്തുന്നതും പ്രത്യേകതരം ഭക്ഷണം ലഭ്യമാക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കസ്റ്റഡിയിലായതിന് ശേഷം 28 കിലോ ഗ്രാം തൂക്കം കുറഞ്ഞുവെന്നായിരുന്നു സത്യേന്ദ്ര ജയിൻ കോടതിയെ അറിയിച്ചത്. എന്നാൽ മന്ത്രി എട്ട് കിലോ തൂക്കം കൂടുകയാണ് ചെയ്തതതെന്ന് കണ്ടെത്തി. മൂന്നാമതായി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ജയിൽ സൂപ്രണ്ട് അജിത് കുമാറുമായി സത്യേന്ദർ ജയിൻ നടത്തുന്ന കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ ഓരോന്നായി പുറത്തുവന്നതോടെ എഎപിയുടെ മുഖംമൂടി തകർന്നുവെന്നും ജനങ്ങൾ സത്യം തിരിച്ചറിയുന്നുണ്ടെന്നും ബിജെപി പ്രതികരിച്ചു. ഇതിന് തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

Tags: jp naddaAAPTihar Jailtiharrapist
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies