മകളെ വളർത്താനോ ഭക്ഷണം കൊടുക്കാനോ പണമില്ല; രണ്ട് വയസ്സുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തി ഐടി ജീവനക്കാരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകളെ വളർത്താനോ ഭക്ഷണം കൊടുക്കാനോ പണമില്ല; രണ്ട് വയസ്സുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തി ഐടി ജീവനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 08:02 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഭക്ഷണം നൽകാൻ പണമില്ലെന്ന് പറഞ്ഞ് രണ്ട് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന രാഹുൽ പർമർ എന്ന 45കാരനാണ് മകളെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായും പോലീസ് പറയുന്നു.

ശനിയാഴ്ച രാത്രിയാണ് കോലാറിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തടാകത്തിന്റെ അടുത്തായി നീല കാറും കണ്ടിരുന്നു. പിന്നാലെ നാട്ടുകാർ ഈ വിവരം പോലീസ് സ്‌റ്റേഷനിൽ അറിയിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്. ഭർത്താവിനേയും കുഞ്ഞിനേയും കാണാനില്ലെന്ന് കാട്ടി രാഹുലിന്റെ ഭാര്യയും പോലീസിൽ പരാതി നൽകിയിരുന്നു.

ഗുജറാത്ത് സ്വദേശിയായ രാഹുൽ രണ്ട് വർഷം മുൻപാണ് ഭാര്യ ഭവ്യയ്‌ക്കൊപ്പം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയത്. കഴിഞ്ഞ ആറ് മാസം മുൻപ് ഇയാൾക്ക് ജോലി നഷ്ടമായിരുന്നു. മകളെ വളർത്താനോ നല്ല ഭക്ഷണം കൊടുക്കാനോ പണം ഇല്ലാത്തതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

അതേസമയം വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയെന്ന് ആരോപിച്ച് രാഹുൽ ബംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ സ്വർണം എടുത്ത് പണയം വച്ചത് രാഹുൽ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ മോഷണക്കേസ് രജിസ്റ്റർ ചെയ്യുകയും, സ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസിൽ കള്ളക്കേസ് നൽകിയതിന്റെ പേരിൽ കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കുമെന്ന പേടിയിൽ ഇയാൾ മകളേയും കൂട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാകാമെന്നും പോലീസ് വ്യക്തമാക്കി.

 

Tags: ITbengaluru
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies