നിർബന്ധിത മതപരിവർത്തനം ഭരണഘടനാവിരുദ്ധം; തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യം; സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർബന്ധിത മതപരിവർത്തനം ഭരണഘടനാവിരുദ്ധം; തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യം; സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

Centre filed an affidavit in the Supreme Court related to the forced conversions

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 03:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. നിർബന്ധിതമതപരിവർത്തനം ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നിർബന്ധിത മതപരിവർത്തനം തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്ത് നടക്കുന്ന നിർബന്ധിത മതപരിവർത്തം തടയുന്നതിനുള്ള നടപടികൾ വിശദീകരിച്ചു കൊണ്ട് ഹ്രസ്വമായ സത്യവാങ്മൂലം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

നിർബന്ധിതമതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതപരിവർത്തനത്തിനില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ അവകാശത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു വ്യക്തിയെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്താൻ ആർക്കും അധികാരമില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ചില വിധിപ്രസ്താവങ്ങളും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

ദുർബലജനവിഭാഗങ്ങളെ പ്രത്യേകിച്ചും വനിതകൾ,സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരെയെല്ലാം ചൂഷണം ചെയ്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവർത്തനം നടത്തുന്നത് തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യമാണ് എന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അത്തരം നിയമനിർമ്മാണങ്ങൾ കൊണ്ടുവരേണ്ടത് സംസ്ഥാനങ്ങളാണ്. നിലവിൽ ഒഡീഷയും കർണാടകയും ഗുജറാത്തും ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഉൾപ്പടെ 9 സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിയമം ഉണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഈ നിയമങ്ങളെല്ലാം ഭരണഘടനാപരമായി സാധുവാണെന്നും കേന്ദ്രം വിശദീകരിച്ചു.

രാജ്യത്ത് സംഘടിതമായി മതപരിവർത്തനം നടക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആവശ്യമുള്ള സാഹചര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞയാഴ്ച ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ശക്തമായ ചിലനിരീക്ഷണങ്ങൾ കോടതി നടത്തിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുന്ന ഒരുവിഷയമാണെന്നും കേന്ദ്രസർക്കാരിന്റെ ഇടപെടലില്ലെങ്കിൽ രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മതം മാറാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനത്തിന് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എംആർ ഷായയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.നിർബന്ധിത മതപരിവർത്തനം തടയുന്നതിനു സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

 

Tags: Supreme CourtAffidavit
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies