‘പുഷ്പ’ സ്റ്റൈലിൽ കഞ്ചാവ് കടത്ത്; 130 കിലോ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

അമരാവതി: പുഷ്പ സിനിമാ സ്റ്റൈലിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരാണ് 130 കിലോ കഞ്ചാവുമായി പിടിയിലായത്.

2021-ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയായ പുഷ്പ: ദ റൈസിലെ നായകൻ ചെയ്തതിന് സമാനമായ രീതിയിലായിരുന്നു കള്ളക്കടത്ത്. ഇരുവരും ബൊലേറോ വാഹനത്തിന്റെ മുകൾഭാഗത്ത് കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ദുംബ്രിഗുഡ മണ്ഡലിലെ കിഞ്ചമണ്ട ഗ്രാമത്തിൽ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ (എസ്ഇബി) നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

സിനിമയിൽ നിന്ന് പ്രചോദനം കൊണ്ടാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംസ്ഥാന അതിർത്തി കടന്ന് വിൽക്കാനായിരുന്നു ശ്രമം. സംശയം തോന്നി പോലീസ് വാഹനം തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ മുകൾ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

 

Share