'ആത്മീയത ധാർമ്മിക ജീവിതത്തിന്റെ കരുത്ത്‘: ശക്തൻ ദുർബലനെ സംരക്ഷിക്കും എന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഭാരതീയ ധർമ്മമെന്ന് ആർ എസ് എസ് സർസംഘചാലക് - Dr Mohan Bhagwat on Spirituality and Indian Philosophy
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആത്മീയത ധാർമ്മിക ജീവിതത്തിന്റെ കരുത്ത്‘: ശക്തൻ ദുർബലനെ സംരക്ഷിക്കും എന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഭാരതീയ ധർമ്മമെന്ന് ആർ എസ് എസ് സർസംഘചാലക് – Dr Mohan Bhagwat on Spirituality and Indian Philosophy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 08:13 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ് രാജ്: ആത്മീയത ധാർമ്മിക ജീവിതത്തിന്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ആത്മീയതയിലൂടെ ലോക നന്മയ്‌ക്കായി സുദീർഘ തപം ചെയ്ത മഹാപുരുഷന്മാരുടെ പാരമ്പര്യമാണ് ഭാരതത്തെ സജീവമാക്കി നിലനിർത്തിയത്. സമാജത്തിനെയാകെ ധാർമ്മിക ജീവിതത്തിൽ അധിഷ്ഠിതമായി മുന്നോട്ട് പോകാനും സ്വാർത്ഥത വെടിഞ്ഞ് സമാജമെന്ന നിലയിൽ സംഘടിക്കാനും മഹാത്മാക്കളുടെ ഈ പരമ്പര പ്രേരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകമെങ്ങുമുള്ള ജനത അവനവന് വേണ്ടി മാത്രം ചിന്തിച്ചപ്പോൾ അതേ ലോകത്തെ വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാൻ പ്രേരിപ്പിക്കുകയാണ് മഹാത്മാക്കളുടെ ഈ പരമ്പര ചെയ്തത്. അത്തരം മഹാപുരുഷന്മാരെ ആരാധിക്കുന്നത് നന്മയുടെ യുഗത്തെ സൃഷ്ടിക്കും. ശങ്കരാചാര്യ സ്വാമി ബ്രഹ്‌മാനന്ദ സരസ്വതിയുടെ 150-ാം ജയന്തി ആരാധനാ മഹോത്സവം അലോപ്പി ബാഗിലെ ശങ്കരാചാര്യ ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യവെ സർസംഘചാലക് പറഞ്ഞു.

ആത്മീയ പാതയിലല്ലാതെ ലൗകിക ജീവിതവ്യവസ്ഥിതികൾ നിലനിൽക്കില്ലെന്ന് ഡോക്ടർ അംബേദ്കർ പറഞ്ഞിട്ടുണ്ട്. ബ്രഹ്‌മസത്യം ജഗന്മിഥ്യ എന്നതാണ് ശങ്കരാചാര്യ സ്വാമികൾ മുന്നോട്ടുവച്ച കാഴ്ചപ്പാട്. ഇതാണ് ജീവിത സാരമെന്ന് എല്ലാ ജ്ഞാനികളും ലോകത്തെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർ മോഹൻ ഭാഗവത് പറഞ്ഞു. മഹാത്മജിയും രവീന്ദ്രനാഥ ടാഗോറുമൊക്കെ മുന്നോട്ടുവച്ച തത്വം ഇതാണ്. ഇതാണ് സത്യമെന്ന് അറിഞ്ഞിട്ടും ലോകം പക്ഷേ മിഥ്യക്ക് പിന്നാലെ പായുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധർമ്മം ആത്മീയഭാവമാണ്. അത് എല്ലാവരെയും ഒന്നിപ്പിക്കും, എല്ലാവരെയും ഒപ്പം ചേർന്നുയർത്തും. ആത്മീയതയില്ലാത്ത മതങ്ങൾ ശക്തിമാൻ അതിജീവിക്കുകയും ദുർബലൻ നശിച്ചു പോവുകയും ചെയ്യുമെന്ന് പറയുമ്പോൾ ഭാരതം ശക്തിയുള്ളവൻ ദുർബലനെ സംരക്ഷിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അത് ശക്തിയുള്ളവന്‍റെ ധർമ്മമാണെന്നും സർസംഘചാലക് പറഞ്ഞു.

ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ സരസ്വതി സർസംഘചാലകിനെ പൊന്നാടയണിയിച്ച് വേദിയിലേക്ക് സ്വാഗതം ചെയ്തു. വ്യാസപീഠത്തിന് മുന്നി ആരാധന നടത്തിയ സർസംഘചാലക്, ശങ്കരാചാര്യ സ്വാമി ശാന്താനന്ദ സരസ്വതി, ബ്രഹ്‌മാനന്ദ സരസ്വതി എന്നിവരുടെ ചിത്രങ്ങളിൽ മാല ചാർത്തി. മുൻ പശ്ചിമ ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Tags: RSSDr Mohan Bhagwat
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies