രണ്ടായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ്വ രോ​ഗം; 21 മാസം പ്രായമുള്ള കുട്ടിയിൽ അത്യപൂർവ അനസ്തേഷ്യ പ്രക്രിയ വിജയകരമാക്കി കിംസ് ഹെൽത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ്വ രോ​ഗം; 21 മാസം പ്രായമുള്ള കുട്ടിയിൽ അത്യപൂർവ അനസ്തേഷ്യ പ്രക്രിയ വിജയകരമാക്കി കിംസ് ഹെൽത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 08:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രണ്ടായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ(എഎംസി) ബാധിച്ച 21 മാസം പ്രായമുള്ള ആൺകുട്ടിയിൽ അപൂർവ്വവും സങ്കീർണ്ണവുമായ അനസ്‌തേഷ്യ വിജയകരമാക്കി കിംസ് ഹെൽത്ത്. എഎംസി എന്ന ഈ പ്രത്യേക രോഗാവസ്ഥ കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിൽ ഒന്നാണ് ഇത്. കിംസ് ഹെൽത്തിലെ സീനിയർ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റ് ഡോ. എം ചാക്കോ രാമച്ചയും, സീനിയർ പീഡിയാട്രിക് സർജൻ ഡോ. നൂർ സത്താർ എൻഎസും അടങ്ങുന്ന പ്രഗത്ഭരായ മെഡിക്കൽ ടീമാണ് അനസ്‌തേഷ്യ സുപ്രധാന പങ്കുവഹിക്കുന്ന ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.

ചെറിയ താടിയെല്ല്, വലിയ നാവ്, മുറിയണ്ണാക്ക് തുടങ്ങിയ ഗുരുതര ശാരീരിക അവസ്ഥകളുമായാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനാൽ ജനറൽ അനസ്തേഷ്യയുടെ സാധ്യത തന്നെ മങ്ങിയിരുന്നു. അപൂർവ മസ്കുലോസ്കലെറ്റൽ ഡിസോർഡറായ ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ പ്രായം കൂടുംതോറും വർദ്ധിക്കുകയോ കുട്ടിയുടെ ചിന്താശക്തിയെ ബാധിക്കുകയോ ചെയ്യില്ലയെങ്കിലും, രോഗിയുടെ മസ്തിഷ്ക തകരാറുകൾക്കും ശ്വസന പ്രശ്നങ്ങൾക്കും ജനറൽ അനസ്തേഷ്യ കാരണമായേക്കാം. കുഞ്ഞിന്റെ ഭാരം വെറും 1.9 കിലോ ആയിരുന്നത് കൊണ്ട് തന്നെ വളരെ മുൻകരുതലുകളോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

ഇത്തരമൊരു രോഗാവസ്ഥയിലുള്ള കുട്ടിയിൽ അനസ്തേഷ്യ പ്രയോഗിക്കുക എന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. ശസ്ത്രക്രിയയ്‌ക്കിടെ ഉണ്ടാകാവുന്ന ചെറിയ രക്തസ്രാവം പോലും കുട്ടിയുടെ ജീവൻ അപകടത്തിലാക്കും. എന്നാൽ അപകട സാധ്യതകൾക്കിടയിലും ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയിലുടനീളം കുഞ്ഞിന്റെ ആരോ​ഗ്യനില അനസ്‌തേഷ്യോളജിസ്റ്റ് വിലയിരുത്തി. അനസ്തറ്റിസ്റ്റുകളുടെയും ശസ്ത്രക്രിയാ വിദഗ്ദരുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് ഡോ. എം ചാക്കോ രാമച്ച പറഞ്ഞു.

 

Tags: Anesthesia
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies