ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ-ഹാഷിമി അൽ-ഖുറേഷി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐഎസ്ഐഎസ്). പകരം പുതിയ തലവനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. ഒരു ഓഡിയോ സന്ദേശത്തിലൂടെയാണ് ഇത് സംബന്ധിച്ച് ഐഎസ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ തലവനായി അബു അൽ ഹുസൈൻ അൽ ഹുസൈനി അൽ ഖുറേഷിയെ തിരഞ്ഞെടുത്തുവെന്നും ഇയാൾ പറഞ്ഞു.
‘ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിൽ’ ഇറാഖി സ്വദേശിയായ അബു ഹസൻ അൽ-ഹാഷിമി അൽ-ഖുറേഷി കൊല്ലപ്പെട്ടു എന്നാണ് ഓഡിയോ സന്തേഷത്തിൽ ഐഎസ് വക്താവ് പറഞ്ഞത്. എന്നാൽ, മരണ തീയതിയോ സാഹചര്യമോ ഇയാൾ വിശദീകരിച്ചില്ല. ഖുറേഷി എന്നത് മുഹമ്മദ് നബിയുടെ ഒരു ഗോത്രത്തെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ഐഎസിന്റെ മുൻ തലവൻ അബു ഇബ്രാഹിം അൽ ഖുറേഷി ഈ വർഷം ആദ്യം വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ യുഎസ് നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മുൻഗാമിയായ അബൂബക്കർ അൽ-ബാഗ്ദാദി 2019 ഒക്ടോബറിൽ ഇദ്ലിബിൽ വച്ചും കൊല്ലപ്പെട്ടു.
Comments