ഇടുക്കി : ഇടുക്കിയിൽ വിമാനമിറങ്ങി. വണ്ടിപ്പെരിയാറിലെ സത്രം എയർസ്ട്രിപ്പിലാണ് വിമാനമിറങ്ങിയത്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ് – എസ്.ഡബ്ല്യു എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. നേരത്തെ രണ്ട് തവണ വിമാനമിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
എൻസിസി കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി ഇവിടെ എയർ സ്ട്രിപ്പ് നിർമിച്ചിരുന്നു. 650 മീറ്ററിൽ നിർമിച്ച എയർ സ്ട്രിപ്പിന്റെ അറ്റത്തുള്ള മൺതിട്ടയായിരുന്നു വിമാനം ഇറങ്ങുന്നതിന് തടസ്സമായിരുന്നത്.
ഒടുവിൽ മൺതിട്ട നീക്കിയാണ് വിമാനം വിജയകരമായി ലാന്റ് ചെയ്തത്. 13 കോടി രൂപ ചിലവിലാണ് എയർസ്ട്രിപ് നിർമാണം പൂർത്തിയാക്കിയത്. തുടർന്ന് ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കലും നടത്തിയിരുന്നു. എന്നാൽ രണ്ടും പരാജയപ്പെട്ടു.
എൻസിസി കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഇവിടെ എയർസ്ട്രിപ്പ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഇടുക്കിയിൽ പ്രകൃതി ദുരന്തമുണ്ടായാലും ഇത് ഉപയോഗിക്കാൻ ആലോചിക്കുന്നുണ്ട്.
Comments