പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയ; ഘാനക്കും യുറഗ്വേക്കും കുമ്പിളിൽ കണ്ണീർ; ഭാഗധേയങ്ങൾ മാറിമറിഞ്ഞ് ഗ്രൂപ്പ് എച്ച്- South Korea into Pre Quarter
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയ; ഘാനക്കും യുറഗ്വേക്കും കുമ്പിളിൽ കണ്ണീർ; ഭാഗധേയങ്ങൾ മാറിമറിഞ്ഞ് ഗ്രൂപ്പ് എച്ച്- South Korea into Pre Quarter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 10:45 pm IST
FacebookTwitterWhatsAppTelegram

ദോഹ: അവസാന നിമിഷം വരെ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഗ്രൂപ്പ് എച്ചിൽ നിന്നും ആരൊക്കെ പ്രീ ക്വാർട്ടറിൽ എന്ന ചിത്രം തെളിഞ്ഞു. പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ കടന്നു. ഘാനയെ പരാജയപ്പെടുത്തിയെങ്കിലും സുവാരസിന്റെ യുറഗ്വേ നോക്കൗട്ട് കാണാതെ പുറത്തായി. ഗ്രൂപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലിനൊപ്പമാണ് ദക്ഷിണ കൊറിയയുടെ നോക്കൗട്ട് പ്രവേശനം.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗലിനെ ദക്ഷിണ കൊറിയ അട്ടിമറിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർത്തയുടെ ഗോളിലൂടെ പോർച്ചുഗലാണ് മുന്നിലെത്തിയത്. തുടർന്ന് ആക്രമിച്ച് കളിച്ച കൊറിയ, പതിനേഴാം മിനിറ്റിൽ പോർച്ചുഗീസ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ഗോൾ നിഷേധിക്കപ്പെട്ടു.

ഇരുപത്തിയേഴാം മിനിറ്റിൽ കിം യൂംഗ് ഗ്വോൺ കൊറിയയുടെ സമനില ഗോൾ കണ്ടെത്തി. അൻപത്തി രണ്ടാം മിനിറ്റിൽ ക്രിസ്റ്റ്യാനോക്ക് ഗോളിലേക്ക് സുവർണാവസരം കാൻസെലോ നൽകിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു. അവസാന പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഹീ ചാൻ ചാംഗിന്റെ വകയായിരുന്നു കൊറിയയുടെ വിജയ ഗോൾ. പന്തുമായി മുന്നേറിയ സൺ കൃത്യമായി അത് ചാന് പാസ് ചെയ്തു. പന്ത് കൃത്യമായി സ്വീകരിച്ച ചാൻ വല കുലുക്കിയതോടെ, കൊറിയൻ ആരാധകർ ആനന്ദ നൃത്തം ചവിട്ടി.

കൊറിയയുടെ വിജയത്തോടെ, ഘാനയെ പരാജയപ്പെടുത്തിയിട്ടും യുറഗ്വേ ലോകകപ്പിന്റെ രണ്ടാം റൗണ്ട് കാണാതെ പുറത്തായി. ഘാനക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു യുറഗ്വേയുടെ വിജയം. പതിനെട്ടാം മിനിറ്റിൽ കുഡൂസിനെതിരായ റോച്ചറ്റിന്റെ ചലഞ്ചിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ ഘാനയുടെ ക്യാപ്ടൻ എടുത്ത കിക്ക് യുറഗ്വേ ഗോൾ കീപ്പർ തടുത്തിട്ടതോടെ, 2010ലെ പരാജയത്തിന് പകരം വീട്ടാനുള്ള സുവർണാവസരം ഘാനക്ക് നഷ്ടമായി. ഇരുപത്തിയാറാം മിനിറ്റിലും മുപ്പത്തിരണ്ടാം മിനിറ്റിലുമായിരുന്നു യുറഗ്വേയുടെ വിജയ ഗോളുകൾ.

Tags: south koreaPORTUGALghanaFIFA 2022Uruguay
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies