ന്യൂഡൽഹി: ജയ് സിയ റാം, ജയ് ശ്രീ റാം, തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അർത്ഥം വിശദീകരിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.മദ്ധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ റിലിക്കിടെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധി ‘ജയ് സിയ റാം’ അല്ലെങ്കിൽ ‘ജയ് സീതാ റാം’ എന്നതിന്റെ അർത്ഥം രാമനും സീതയും ഒരുപോലെയാണെന്ന് പറഞ്ഞത്.
ഹേ റാം’ എന്ന് ഗാന്ധിജി പറയാറുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ മുദ്രാവാക്യമായിരുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ല, സ്നേഹം, സാഹോദര്യം, ബഹുമാനം, തപസ്യ എന്നിവയ്ക്ക് മാതൃക കാണിക്കുന്ന ഒരു ജീവിതരീതിയായിരുന്നു എന്നാണ് ഇതിനർത്ഥം. ‘ഹേ റാം’ എന്ന് പറയുന്നതിന് അർത്ഥമാക്കുന്നത് ശ്രീരാമന്റെ ആദർശങ്ങൾ നമ്മുടെ ഉള്ളിലുണ്ടെന്നും അത് നമ്മൾ പിന്തുടരേണ്ടതുണ്ടെന്നുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ടാം മുദ്രാവാക്യം ജയ് സിയ റാം, അതായത് സീതയും രാമനും ഒരുപോലെയാണ്. ശ്രീരാമന്റെ ജീവിതരീതിയും സീതയ്ക്കുവേണ്ടി അദ്ദേഹം ചെയ്തതും ഈ മുദ്രാവാക്യത്തിൽ ബഹുമാനിക്കപ്പെടുന്നു. അതിനാൽ ജയ് സിയാറാം എന്ന് പറയുമ്പോൾ ഞങ്ങൾ സീതയെ ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു,’ രാഹുൽ പറഞ്ഞു. ഒരു പണ്ഡിതൻ തന്റെ അടുക്കൽ വന്ന് ഇക്കാര്യം തന്നോട് വിശദീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയിൽ താൻ പലകാര്യങ്ങളും പഠിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
‘ശ്രീരാമൻ ആരോടും അനീതി ചെയ്തിട്ടില്ല, സമൂഹത്തെ ഒന്നിപ്പിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. കർഷകരെയും വ്യവസായികളെയും തൊഴിലാളികളെയും സഹായിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ആർഎസ്എസുകാരും ബിജെപിക്കാരും ഒരിക്കലും ശ്രീരാമന്റെ ജീവിതരീതി സ്വീകരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അവർക്ക് ജയ് സിയ റാം പറയാൻ കഴിയില്ല, കാരണം ബിജെപിയിൽ സ്ത്രീ ഇല്ല, അത് ‘സിയ റാമിന്റെ’ സംഘടനയല്ല. അവിടെ സീതയില്ല, അവർ സീതയെ പുറത്ത് നിർത്തി. ‘അതിനാൽ എന്റെ ആർഎസ്എസ് സുഹൃത്തുക്കളോട് എന്റെ അഭ്യർത്ഥന ഇതാണ്, ദയവായി ജയ് ശ്രീറാമിനൊപ്പം ജയ് സിയ റാം, ഹേ റാം എന്നിവയും ജപിക്കുക. സീതാജിയെ അനാദരിക്കരുതെന്ന് ”രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു
Comments