ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിച്ച മോഡൽ അറസ്റ്റിൽ. തൂപ്പൂണിത്തുറ സ്വദേശിയും കോസ്റ്റിയൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആൻറണിയാണ് പിടിയിലായത്.
കുമളി സ്വദേശിയെ ആണ് ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് ഇയാൾ യുവതിയുടെ നഗ്ന ചിത്രങ്ങളും മറ്റും കൈക്കലാക്കി. ഇതോടെ യുവതിയെ ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മോഡലിനെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന്
പിടികൂടുകയായിരുന്നു.നിരവധി മുൻനിര ബ്രാൻറ് വസ്ത്രങ്ങളുടെ മോഡലാണ് പിടിയിലായ സിബിൻ ആന്റണിയെന്ന് പോലീസ് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്ന സിബിൻ മോഡലെന്ന പേരിലാണ് യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതും
Comments