കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ സ്ഫോടനം. മൂന്ന് പേർ മരിച്ചതായി സംശയം. പൂർബ മേദിനിപൂർ ജില്ലയിലാണ് സംഭവം. പ്രാദേശിക നോതവ് രാജ്കുമാർ മന്നയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആളുകൾ എത്തിനോക്കിയപ്പോഴാണ് വീട്ടിൽ സ്ഫോടനം നടന്നതായി കണ്ടെത്തിയത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ബോംബ് പൊട്ടിത്തെറിച്ചാണോ സ്ഫോടമുണ്ടായത് എന്നും സംശയമുണ്ട്.
പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കോണ്ടയിൽ റാലി നടത്താനിരിക്കെയാണ് സ്ഫോടനം നടന്നത്. പോലീസ് എത്തി വിശദമായ അന്വേഷണം നടത്തി
Comments