തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 4,945 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് 39,560 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തേതിൽ നിന്നും 160 രൂപയാണ് പവന് കൂടിയിരിക്കുന്നത്.
24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് കൂടിയത് ഗ്രാമിന് 22 രൂപയാണ്. 5,395 രൂപയാണ് ഗ്രാമിന് വില. 24 കാരറ്റ് സ്വർണം പവന് കൂടിയത് 176 രൂപയാണ്. 43,160 രൂപയാണ് പവന് ഇന്നത്തെ വില.
അതേസമയം വെള്ളി വിലയിൽ മാറ്റമില്ല.
Comments