നമ്മൾ ഓരോരുത്തരും അവരവരുടേതായ രീതികളിൽ സുന്ദരരാണ്. ഈ സൗന്ദര്യം കാത്തുസൂക്ഷിക്കാനായി പലശ്രമങ്ങൾ നടത്തിയിട്ടും വിജയിക്കാത്ത കഥകളും പലർക്കും പറയാനുണ്ടാവും. സൗന്ദര്യസംരക്ഷണത്തിനായി ആയിരങ്ങളും ലക്ഷങ്ങളും ചിലവാക്കുന്നതിന് മുൻപ് നിങ്ങൾ ചെയ്യുന്ന തെറ്റുകൾ തിരുത്തിയാൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും.
ഉറങ്ങുമ്പോൾ മേക്കപ്പ് വേണ്ട
എല്ലായിപ്പോഴും ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യണം. ചർമ്മത്തിന് രാത്രി മുഴുവൽ സ്വതന്ത്രമായി ശ്വസിക്കേണ്ടതുണ്ട്. സുഷിരങ്ങളെ അടയ്‌ക്കുന്നതു വഴി മേക്കപ്പ് ഈ പ്രക്രിയയ്‌ക്ക് തടസ്സം സൃഷ്ടിക്കുന്നു.
മോയ്സ്ചറൈസിംഗ് ക്രീമുകളുടെ അമിതോപയോഗം
മോയ്സ്ചറൈസിംഗ് ക്രീമുകൾ ചുളിവുകൾ മാറ്റില്ല മോയ്സ്ചറൈസിംഗ് ക്രീമുകൾ മുഖത്തെ ചുളിവുകൾ മാറ്റും എന്ന ധാരണയിൽ കൂടുതൽ ഉപയോഗിക്കരുത്. ചർമ്മത്തിലെ ജലാംശം, നൈസർഗികത എന്നിവ നിലനിർത്തുകയാണ് മോയ്സ്ചറൈസിംഗ് ക്രീമുകൾ ചെയ്യുന്നത്.
എക്‌സ്‌ഫോളിയേഷൻ ചെയ്യാത്തത്
ചർമ്മ സൗന്ദര്യ സംരക്ഷണകാര്യത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് എക്‌സ്‌ഫോളിയേഷൻ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും, ചർമ്മത്തിന്റെ പുറം പാളികൾ നീക്കം ചെയ്യുന്നതിനായി ചർമ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങൾക്ക് കൂടുതൽ ആരോഗ്യകരമായതും തിളക്കമുള്ളതുമായ ചർമ്മം നൽകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
സൺസ്‌ക്രീൻ ഉപയോഗിക്കാത്തത്
പുറത്ത് തെളിഞ്ഞ കാലാവസ്ഥയോ തണുപ്പോ എന്തു തന്നെ ആണെങ്കിൽ തന്നെയും ഒരിക്കലും സൺസ്‌ക്രീൻ ഒഴിവാക്കാൻ പാടുള്ളതല്ല
വെള്ളം
ആരോഗ്യമുള്ള ചർമ്മത്തിന് വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ് .തിരക്കേറിയ ജീവിതത്തിൽ വെള്ളം കുടി കുറയ്‌ക്കുന്നത് ചർമ്മത്തെ സാരമായി ബാധിക്കും.
മുഖത്തിന് വ്യായാമം നൽകാതിരിക്കുന്നത്
ശരീരത്തിന് വ്യായാമം എങ്ങനെയോ അത് പോലെ തന്നെയാണ് മുഖത്തിനും. അതിനാൽ മുഖത്തിന്റെ പേശികൾക്ക് അനക്കം കിട്ടുന്ന വ്യായാമം ചെയ്യുക.
ശരിയായ ഭക്ഷണക്രമം പാലിക്കാത്തത്
മികച്ച പഴങ്ങൾ, ഇലക്കറികൾ, ആവശ്യത്തിന് പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ കൂടുതലായി കഴിക്കുക. വിറ്റാമിൻ സി അടങ്ങിയതും കൊഴുപ്പും പഞ്ചസാരയും കുറവുള്ളതുമായ ഭക്ഷണങ്ങൾ തിളക്കമുള്ള ചർമ്മത്തിന് കാരണമാകുന്നു. മസാലകൾ, ഉപ്പ് കൂടുതലായി ചേർത്തതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം അളവിൽ അധികമായി കഴിക്കുന്നത് ഒഴിവാക്കുക.
ഇടക്കിടക്ക് ക്രീം മാറ്റുന്നത്
ഒരേ ക്രീം തന്നെ കാലങ്ങളായി ഉപയോഗിച്ചാൽ ചർമ്മത്തിന് ഗുണകരമല്ല എന്നത് തെറ്റിദ്ധാരണയാണ്. എല്ലായ്‌പ്പോഴും ഒരേ പിഎച്ച് വാല്യു ഉള്ള ക്രീമുകൾ ഉപയോഗിക്കുക.
മികച്ച ഉറക്കം
എല്ലാ രാത്രിയിലും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ ചർമ്മം വേഗം ക്ഷീണിക്കും
മുഖക്കുരു
മുഖക്കുരു എപ്പോഴും കൈ കൊണ്ട് തൊടുകയോ പൊട്ടിച്ചു കളയുകയോ ചെയ്യുന്നത്. ഇത് ചർമ്മത്തിൽ കൂടുതൽ വീക്കം ഉണ്ടാക്കുകയും ചുവന്ന പാടുകൾ, വടുക്കൾ എന്നിവയ്‌ക്ക് കാരണമാകുകയും ചെയ്യും
Comments