ആലപ്പുഴ: മാവേലിക്കരയിൽ ഗർഭിണിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പത് മാസം ഗർഭിണിയായിരുന്ന സ്വപ്നയാണ് മരിച്ചത്. 40-കാരിയായ സ്വപ്ന തഴക്കര വെട്ടിയാർ സ്വദേശിനിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഞായറാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിനുള്ളിൽ സ്വപ്നയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി നേരത്തെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായും സൂചനയുണ്ട്.
മരണസമയത്ത് സ്വപ്നയുടെ മകളും വല്യമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാജസ്ഥാനിൽ സൈനിക ജോലി ചെയ്യുന്ന സുമേഷാണ് ഭർത്താവ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Comments