തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. 22 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 15 രൂപ ഉയർന്ന് 4,960ൽ എത്തി. ഇന്ന് 120 രൂപ കൂടിയതോടെ, 39,680 രൂപയാണ് പവന്റെ വില.
24 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് കൂടിയത് 16 രൂപയാണ്. 5,411 രൂപയാണ് ഇന്നത്തെ വില. 128 രൂപ കൂടിയതോടെ, 8 ഗ്രാമിന് 43,288 രൂപയാണ് ഇന്നത്തെ വില.
Comments