ലക്നൗ: ഒമ്പത് വയസ്സുകാരനെ പിറ്റ് ബുൾ നായ ആക്രമിച്ചു. ഉടമയ്ക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നായയുടെ ഉടമ ശുഭമിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 289-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
അടുത്തിടെ വളർത്തുനായകളുടെ ആക്രമണം വർദ്ധിച്ചുവരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം നോയിഡയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഒരു വയസ്സുകാരൻ മരിച്ചതിന് പിന്നാലെയാണ് സംഭവം. സെപ്റ്റംബറിൽ 12 വയസ്സുകാരിക്കും തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റിരുന്നു.
Comments