ഡബ്ല്യൂസിസിയുടെ പ്രവർത്തനം എന്താണെന്ന് അറിയില്ല; മോശം അനുഭവമുണ്ടായാൽ അന്നുതന്നെ പരാതിപ്പെടണം, സിനിമ കഴിയാൻ കാത്തുനിൽക്കരുത് : സ്വാസിക 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡബ്ല്യൂസിസിയുടെ പ്രവർത്തനം എന്താണെന്ന് അറിയില്ല; മോശം അനുഭവമുണ്ടായാൽ അന്നുതന്നെ പരാതിപ്പെടണം, സിനിമ കഴിയാൻ കാത്തുനിൽക്കരുത് : സ്വാസിക 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 01:08 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ-സീരിയൽ രംഗത്ത് പ്രശസ്തയായ അഭിനേത്രിയാണ് സ്വാസിക. നടിയുടെ വ്യത്യസ്തമായ ഉറച്ച നിലപാടുകൾ പലപ്പോഴും ചർച്ചായാകാറുമുണ്ട്. സിനിമാ മേഖല സ്ത്രീകൾക്ക് എത്രമാത്രം സുരക്ഷിതമാണെന്ന വിഷയത്തിൽ വിമർശനങ്ങളും ചർച്ചകളും പുരോഗമിക്കുമ്പോൾ നടിയെന്ന നിലയിൽ തൊഴിൽ മേഖലയിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്വാസിക.

ഈ ഇൻഡസ്ട്രിയിൽ ആരും ആരെയും പിടിച്ച് കൊണ്ടുപോയി റേപ്പ് ചെയ്യില്ല. അത്രയും സുരക്ഷിതമാണ് സിനിമാ ഇൻഡസ്ട്രി. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ആവശ്യപ്പെടില്ലെന്ന് സ്വാസിക പറയുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ പ്രതികരണം.

സിനിമയിൽ കാസ്റ്റിങ് കൗച്ചിന്റെ പേരിൽ ചൂഷണം നടക്കുന്നുണ്ട്. പക്ഷേ ആരും ബലമായി ഒന്നിനും നിർബന്ധിക്കില്ല. ശക്തമായി എതിർത്താൽ യാതൊരു പ്രശ്‌നവുമുണ്ടാകില്ല. ഷൂട്ടിങ്ങ് സ്ഥലത്ത് താമസിക്കുന്ന ഘട്ടങ്ങളിൽ നമ്മൾ അകത്തേക്ക് കയറി ലോക്ക് ചെയ്ത മുറി നമ്മൾ തന്നെ തുറന്ന് കൊടുക്കാതെ ഒരാളും വരില്ല. അസമയത്ത് വന്ന് വാതിലിൽ കൊട്ടിയാൽ തുറന്നുകൊടുക്കുന്നത് എന്തിനാണ്? പ്രതികരിക്കാനുള്ള ധൈര്യമാണ് വേണ്ടതെന്നും നടി പറയുന്നു.

ഡബ്ല്യൂസിസി മാത്രമല്ല, പോലീസ് സ്‌റ്റേഷനും വനിതാ കമ്മീഷനുമെല്ലാം പരാതി കേൾക്കാനുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ വച്ചുതാമസിപ്പിക്കാതെ പോയി പരാതിപ്പെടണം. ഇന്ന് രാവിലെയാണ് ദുരനുഭവം ഉണ്ടായതെങ്കിൽ ഇന്ന് വൈകിട്ട് തന്നെ പരാതി നൽകണം. അല്ലാതെ സിനിമയും കഴിഞ്ഞ് പാക്ക് ചെയ്ത് പോയിട്ട് പറയുകയല്ല ഉചിതം. ഒരു സ്ത്രീക്ക് ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും മുഖത്ത് നോക്കി രണ്ട് വർത്തമാനം പറയാനുമുള്ള ധൈര്യം ഉണ്ടാകണം. അതിന് സംഘടനയെ ആശ്രയിക്കേണ്ട. ആ ധൈര്യം ഉള്ളിൽ നിന്ന് വരണം.

മലയാള സിനിമയിൽ ഡബ്ല്യൂസിസി എന്ന സംഘടന ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ അവരുടെ പ്രവർത്തനം എന്താണെന്ന് കൃത്യമായി തനിക്ക് പറയാൻ അറിയില്ല. ഏതെങ്കിലും ഒരു സിനിമാ സെറ്റിൽ നിന്ന് മോശം അനുഭവമുണ്ടായാൽ ഉടൻ പ്രതികരിച്ച് ആ ജോലി വേണ്ടെന്ന് വ്യക്തമാക്കി ഇറങ്ങി വരുമെന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും സ്വാസിക പ്രതികരിച്ചു.

Tags: cinemaswasika
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies