800 കോടിയുടെ മൾട്ടിസോൺ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക് പാർക്ക് പ്രഖ്യാപിച്ച് എടയാർ സിങ്ക് ലിമിറ്റഡ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

800 കോടിയുടെ മൾട്ടിസോൺ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക് പാർക്ക് പ്രഖ്യാപിച്ച് എടയാർ സിങ്ക് ലിമിറ്റഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 07:03 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എടയാർ സിങ്ക് ലിമിറ്റഡ് ‘ഫോർച്യൂൺ ഗ്രൗണ്ട്’ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. എടയാർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഏരിയയിൽ കമ്പനിയുടെ 108 ഏക്കർ സ്ഥലത്ത് മൾട്ടി -സോൺ ഇൻഡസ്ട്രിയൽ പാർക്ക് ആൻഡ് ലോജിസ്റ്റിക്സ് ഹബ്ബാണ് കമ്പനി വികസിപ്പിക്കുന്നത്. 2023ന്റെ ആദ്യ പാദത്തിൽ ഒന്നാം ഘട്ട നിർമ്മാണം ആരംഭിച്ച് 2026ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ആറായിരത്തോളം തൊഴിലവസരങ്ങളാണ് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളത്. കേരള സർക്കാരിന്റെ ‘ഇൻഡസ്ടറി ഫസ്റ്റ്’ നയത്തെ മുൻനിർത്തി, സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രാവർത്തികമാക്കുകയെന്ന വ്യവസായ മന്ത്രിയുടെ വീക്ഷണത്തെ ഊർജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം സജ്ജീകരിക്കുന്നത്. പരമ്പരാഗത സംഭരണ, ഗതാഗത പ്രവർത്തനങ്ങൾക്കപ്പുറം ലോജിസ്റ്റിക്സിനെ സമ്പൂർണ വ്യവസായമായി വികസിപ്പിച്ചെടുക്കുന്ന സംവിധാനം കൂടിയായിരിക്കുമിതെന്ന് എടയാർ സിങ്ക് ലിമിറ്റഡ് ചെയർമാൻ അബ്ദുൾ സലിം പറഞ്ഞു.

25 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന വ്യാവസായിക, ലോജിസ്റ്റിക് വെയർഹൗസുകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്ന നിർദിഷ്ട 800 കോടിയുടെ പദ്ധതി കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. സെക്ടർ തിരിച്ചുള്ള ക്ലസ്റ്ററിങ് അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന ആദ്യത്തെ വ്യാവസായിക സംവിധാനമായിരിക്കുമിതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് ബിസ്മിത്ത് പറഞ്ഞു.

നൂറോളം വ്യാവസായിക, നിർമാണ യൂണിറ്റുകളെ ആകർഷിക്കുന്ന പദ്ധതി 2500 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നാണു ഡിപിആർ വ്യക്തമാക്കുന്നത്. സംരംഭകർ, ഉൽപ്പാദകർ, വ്യാപാരികൾ എന്നിവർക്ക് ആഗോളതലത്തിൽ മുന്നേറാൻ അവസരങ്ങൾ നൽകുന്ന ഒരിടമായി സൗകര്യം വളരുമെന്ന് കമ്പനി പ്രതിനിധികൾ പ്രതീക്ഷ പങ്കുവെച്ചു. സുസ്ഥിരമായ പ്രാദേശിക വികസന ലക്ഷ്യങ്ങൾ മുൻനിർത്തി, ദീർഘകാല നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന മേഖലകൾ കേന്ദ്രീകരിച്ച് ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ വ്യവസായ പാർക്കിലുണ്ടാവും. സമാന സ്വഭാവമുള്ള വ്യവസായങ്ങൾ ഏകോപിപ്പിക്കുക വഴി സഞ്ചിതമായ പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും.

Share
Tweet
SendShare

More News from this section

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങൾ അണിനിരക്കും, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

Latest News

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies