കൊച്ചി; പ്രതിഫല വിവാദത്തിൽ പ്രതികരണവുമായി നടി ആത്മീയ രാജൻ. ഷഫീക്കിന്റെ സന്തോഷം’ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ബാല നടത്തിയ ആരോപണങ്ങളെ നടി ചോദ്യം ചെയ്തു.
സ്ത്രീകൾക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളൂ എന്ന് എന്ത് അടിസ്ഥാനത്തിലാണ് അവർ സംസാരിച്ചതെന്ന് അറിയില്ലെന്ന് നടി പറഞ്ഞു. ആ സിനിമയിൽ അഭിനയിച്ച സ്ത്രീ എന്ന നിലയിൽ അത് തന്റെ കൺസേൺ ആണെന്നും നടി കൂട്ടിച്ചേർത്തു. ശമ്പളം കൊടുത്തില്ല എന്നത് അവർ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്‌നമാകുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ആത്മീയ രാജൻ ചോദിച്ചു.
രണ്ട് പേര് തമ്മിൽ വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കിൽ അത് സ്ത്രീകളെ വെറുതെ ഒരു രസത്തിന് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് അവർ കുറ്റപ്പെടുത്തി.സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോൾ വേറെ രീതിയിൽ അതിന് പല അർഥങ്ങളുണ്ട് എന്ന് കാണുന്നവർക്ക് തോന്നും. സ്ത്രീകളെ വലിച്ചിഴക്കണ്ടായിരുന്നുവെന്ന് നടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് നടൻ ബാല ഉണ്ണിമുകുന്ദനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും സ്ത്രീകൾക്ക് മാത്രം നൽകിയെന്നുമായിരുന്നു ആരോപണം. എന്നാൽ ഇതിന് പിന്നാലെ പണം നൽകിയ ബാങ്ക് രേഖകൾ ഉൾപ്പെടെ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു.















