വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ 'ഗോവിന്ദൻ പിണറായി വിജയന്റെ അടുക്കളപ്പണിക്കാരനാണ്' എന്ന് നീട്ടി വലിച്ച് പറഞ്ഞേനെ: എ.പി.അബ്ദുള്ളക്കുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ ‘ഗോവിന്ദൻ പിണറായി വിജയന്റെ അടുക്കളപ്പണിക്കാരനാണ്’ എന്ന് നീട്ടി വലിച്ച് പറഞ്ഞേനെ: എ.പി.അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 09:46 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. എം.വി ഗോവിന്ദന്റെ പ്രസ്താവന പഴയ എം.വി ആറിന്റെ ആശയമാണ്. ലീഗുമായി സഖ്യം ചേരണമെന്നാവശ്യപ്പെട്ട് 1985-ൽ സിപിഎം എറണാകുളം സമ്മേളനത്തിൽ എം.വി രാഘവനും കൂട്ടരും ബദൽ രേഖ അവതരിപ്പിച്ചു. എന്നാൽ ഇഎംഎസ് അച്യുതാനന്ദന്റെ സഹായത്തോടെ ആ നീക്കത്തെ തകർത്തു. തുടർന്ന് എം.വി.ആർ, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞികണ്ണൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളെ സിപിഎമ്മിൽ നിന്നും പുറത്താക്കി എന്ന് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാണിച്ചു.

എം.വി ഗോവിന്ദനും എം.വി ആറിന്റെ വാദക്കാരനായിരുന്നു. പാർട്ടി എം.വി ഗോവിന്ദനെ തരം താഴ്‌ത്തി മോറാഴ ബ്രാഞ്ച് കമ്മറ്റിയിലാക്കി. അങ്ങനെയുള്ള എം.വി ഗോവിന്ദനിൽ നിന്നും മുസ്ലിം ലീ​ഗിനെ പുകഴ്‌ത്തി കൊണ്ടുള്ള പ്രസ്താവന അത്ഭുതം ഉണ്ടാക്കുന്നില്ല. എം.വി ഗോവിന്ദന്റെ നിലപാടിനെതിരെ സിപിഎമ്മിലെ നിശബ്ദ അച്യുതാനന്ദൻ ഗ്രൂപ്പുകാരുടെ അമർഷം അണപൊട്ടി ഒഴുകുന്ന കാലം അകലെയല്ല. അവർ അത് അടക്കിപ്പിടിച്ചരിക്കുകയാണ്. അച്യുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ഗോവിന്ദനെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് പിണറായിയുടെ അടങ്ങാത്ത അച്യുതാനന്ദൻ വിരോധം കൂടിയാണ്. അല്ലാതെ, എം.വി.​ഗോവിന്ദന്റെ പ്രസ്താവനയ്‌ക്ക് യാതൊരു കാലിക പ്രസക്തിയുമില്ല.

എം.വി.​ഗോവിന്ദന്റെ പ്രസ്താവന സിപിഎമ്മിൽ ദൂരവ്യാപക ചലനങ്ങൾ ഉണ്ടാക്കും. ഒരു കാര്യം ഉറപ്പാണ്, കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഗുജറാത്തിലെ കോൺഗ്രസിനേക്കാളും കഷ്ടമായിരിക്കും. സിപിഎമ്മിന്റെ മുസ്ലിം വർ​ഗീയ പ്രീണന നയത്തിനെതിരെ ഒരു ബദൽ ശക്തി ബിജെപിയുടെ നേതൃത്വത്തിൽ ഉയർന്ന് വരുന്നതിന് ഈ രാഷ്‌ട്രീയ സാഹചര്യം ഗുണം ചെയ്യും. സഖാവ് എം.എ ബേബിയും കൂട്ടരും എന്ത് പറയുന്നു എന്ന് കേൾക്കാൻ കേരള രാഷ്‌ട്രീയത്തിന് കൗതുകമുണ്ട്. രോഗശയ്യയിലായ സഖാവ് വിഎസിന്റെ നാവ് പൊങ്ങുമായിരുന്നെങ്കിൽ ‘ഈ ഗോവിന്ദൻ പിണറായി വിജയന്റെ അടുക്കളപ്പണിക്കാരനാണ്’ എന്ന് നീട്ടി വലിച്ച് പറയുമായിരുന്നു.

Tags: ap abdullakuttym v govindanMuslim League
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies