പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം പണം അയച്ചു തന്നു; മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരൻ; ഉണ്ണി മുകുന്ദനെക്കുറിച്ച് അനീഷ് രവി
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിഫലം മോഹിയ്‌ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം പണം അയച്ചു തന്നു; മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരൻ; ഉണ്ണി മുകുന്ദനെക്കുറിച്ച് അനീഷ് രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 05:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ”ഷെഫീക്കിന്റെ സന്തോഷം” എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമയിൽ അഭിനയിച്ചതിന് തനിക്കും മറ്റ് പല പ്രവർത്തകർക്കും ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നാണ് ബാല ആരോപിച്ചത്. തുടർന്ന് ബാലയുടെ പ്രസ്താവന തള്ളിക്കൊണ്ട് ഉണ്ണി മുകുന്ദൻ അടക്കമുള്ള ചിത്രത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും രംഗത്തെത്തി. ഇപ്പോൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടൻ അനീഷ് രവി, ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരനാണ് ഉണ്ണി മുകുന്ദൻ എന്നാണ് അനീഷ് രവി പറഞ്ഞത്. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം തരികയും, പ്രതിഫലം മോഹിയ്‌ക്കാതെ വന്ന തന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം പണം അയച്ചു തരികയും ചെയ്തു. തനിക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ ”അതും ഒരു എക്‌സ്പീരിയൻസ് ആണ് ” എന്നാണ് ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് എന്ന് അനീഷ് രവി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –

പഴയതൊന്നും മറക്കാത്ത ,മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന് ..!
സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷന്റെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേർത്ത് നിർത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ്. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്‌ക്കൊരു അവസരം തരികയും, സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്‌ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു ..!

മടക്കയാത്രയിൽ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങൻ )പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് ക്യാഷ് വന്നതിന്റെ മെസ്സേജും വന്നത് …
പിന്നെന്താണ് …?
ഈ കേൾക്കുന്നതെന്ന് ചോദിച്ചാൽ അറിയില്ല !
ഒന്ന് കൂടി ..!

തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്‌സ്പീരിയൻസ് ആണ് എന്നാണ് …! ചുരുങ്ങിയ നാൾ കൊണ്ട് താൻ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ ഒരുവന് കഴിഞ്ഞു എങ്കിൽ അത്
അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്..!
അത് അത്ര പെട്ടെന്ന് ഒരാൾക്കും മറച്ചു പിടിയ്‌ക്കാനാവില്ല
കാരണം നമ്മൾ ചെയ്യുന്ന നന്മ നമ്മെ തേടി വരും..!

Tags: Unni Mukundanbala
Share
Tweet
SendShare

More News from this section

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

Latest News

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies