അഫ്ഗാനിൽ ചൈനീസ് നയതന്ത്രജ്ഞർ താമസിക്കുന്ന ഹോട്ടലിന് നേർക്ക് ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ ചൈനീസ് നയതന്ത്രജ്ഞർ താമസിക്കുന്ന ഹോട്ടലിന് നേർക്ക് ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

Kabul hotel attack, ISIS claims responsibility

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 11:24 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്. തിങ്കളാഴ്ചയായിരുന്നു കാബൂളിലുള്ള ഹോട്ടലിന് നേരെ വെടിവെപ്പും സ്‌ഫോടനവുമുണ്ടായത്.

ചൈനീസ് പൗരന്മാരും നയതന്ത്രജ്ഞരും മറ്റ് വിദേശികളായ വ്യവസായികളും സ്ഥിരമായി താമസിക്കുന്ന കാബൂളിലെ ഹോട്ടലിന് നേർക്കായിരുന്നു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണം. ബഹുനില ഹോട്ടൽ കെട്ടിടത്തിന്റെ ഒരു ഭാഗം അഗ്നിക്കിരയായ ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നു. ഹോട്ടലിൽ ആദ്യം ഗ്രനേഡ് ആക്രമണം നടത്തുകയും പിന്നീട് തോക്കുധാരികളായ മൂന്ന് പേർ ചേർന്ന് അതിഥികളെ വെടിയുതിർക്കുകയുമായിരുന്നു.

ചൈനീസ് പൗരന്മാർ കൂട്ടമായിരുന്ന സ്ഥലത്തും റിസപ്ഷൻ ഹാളിലുമായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടക വസ്തുക്കൾ ബാഗിൽ ഒളിപ്പിച്ച് ഹോട്ടലിന് അകത്തേക്ക് കടന്ന ഭീകരരായിരുന്നു സംഭവത്തിന് പിന്നിൽ. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി തടയാൻ ശ്രമിച്ച താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഐഎസ് ഭീകരർ ഹാൻഡ് ഗ്രനേഡ് എറിഞ്ഞു. ഇതിന് ശേഷമാണ് ഹോട്ടലിലെ അതിഥികൾക്ക് നേരെ ആക്രമണമുണ്ടായത്.

സംഭവത്തിൽ വിദേശികളായ രണ്ട് അതിഥികൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും പുറത്തേക്ക് ചാടിയതോടെയാണ് ഇവർക്ക് പരിക്കേറ്റത്. വിവിധ തരത്തിൽ പരിക്കേറ്റ 18 പേർ കാബൂളിലെ എമർജൻസി ഹോസ്പിറ്റലിൽ ചികിത്സ തേടിയിട്ടുണ്ട്.

അതേസമയം ഹോട്ടലിൽ ഭീകരാക്രമണം നടത്തിയ തോക്കുധാരികളായ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുവീഴ്‌ത്തി. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. കാബൂളിലെ ഷഹർ-ഇ-നൗ മേഖലയിൽ സ്ഥിതി ചെയ്യുന്ന ലോംഗാൻ ഹോട്ടലിന് നേർക്കാണ് ഭീകരാക്രമണം സംഭവിച്ചതെന്ന് മണിക്കൂറുകൾക്ക് ശേഷം താലിബാൻ സ്ഥിരീകരിച്ചിരുന്നു.

അഫ്ഗാനിലെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുമായി ചൈനീസ് അംബാസിഡർ കൂടിക്കാഴ്ച നടത്തിയ് കഴിഞ്ഞ ദിവസമായിരുന്നു. ചൈനീസ് എംബസിക്ക് കൂടുതൽ സുരക്ഷ വേണമെന്ന് അംബാസിഡർ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചൈനീസ് നയതന്ത്രജ്ഞരുടെ സ്ഥിരം താമസസ്ഥലമായ ഹോട്ടലിന് നേർക്ക് ഐഎസിന്റെ ഭീകരാക്രമണമുണ്ടായത്.

Tags: ISISkabulhotel
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies