ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; മിഷണറി സ്‌കൂളിനെതിരെ പ്രതിഷേധമിരമ്പുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; മിഷണറി സ്‌കൂളിനെതിരെ പ്രതിഷേധമിരമ്പുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 06:30 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ മിഷണറി സ്‌കൂളിനെതിരെ രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നു. ഇതേ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചൊവ്വാഴ്ച സ്‌കൂളിൽ എത്തി അന്വേഷണം നടത്തി. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.

നേരത്തെ തന്നെ ജയ് ശ്രീരാം വിളിയ്‌ക്ക് സ്‌കൂളിൽ നിരോധനമുണ്ടെന്ന് കാട്ടിയുള്ള പരാതി ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളെ സസ്‌പെൻഡ് ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത്. ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ സ്‌കൂളിൽ എത്തി അന്വേഷണം നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി.

സാഗർ ജില്ലയിലെ സെന്റ്. ജോസഫ് സ്‌കൂളാണ് ജയ് ശ്രീരാം മുഴക്കിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഉച്ച ഭക്ഷണ സമയത്ത് ആയിരുന്നു വിദ്യാർത്ഥികൾ ജയ് ശ്രീരാം മുഴക്കിയത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ പ്രിൻസിപ്പാളിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച കുട്ടികളെ അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡും ചെയ്തു. ഇതോടെയാണ് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചത്.

രണ്ടാം ദിവസവും സ്‌കൂളിൽ എബിവിപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. കുട്ടികളെ സസ്‌പെൻഡ് ചെയ്ത പ്രിൻസിപ്പാളിനെ പിരിച്ചു വിടണമെന്നാണ് എബിവിപിയുടെ ആവശ്യം. സംഭവത്തിൽ ഹിന്ദു സംഘടനകളും മാനേജ്‌മെന്റിനോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം ജയ് ശ്രീരാം മുഴക്കിയതിനല്ല വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതെന്നാണ് പ്രിൻസിപ്പാൾ മോളി തോമസ് നൽകുന്ന വിശദീകരണം. കുട്ടികൾ അച്ചടക്കമില്ലാതെ പെരുമാറിയെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

Tags: schoolmADHYA PRADESHjai sreeramabvp
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies