സർവ സാധാരണമായി കാണുന്ന ഇഴജന്തുവാണ് പാമ്പ്. പാമ്പിന്റെ കടിയേറ്റ് നിരവധി പേർ മരിക്കുന്നതും സാധാരണമാണ്. എന്നാൽ ഒരു പാമ്പിൻ വിഷം കൊണ്ട് 100-ഓളം പേർ ഒരേ സമയം മരണപ്പെട്ടാല്ലോ. ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായ ഇൻലൻഡ് തായ്‌പെൻ എന്ന പാമ്പിനെക്കുറിച്ചാണ് പറയുന്നത്.
കണ്ടാൽ ഉപദ്രവകാരിയാണെന്ന് തോന്നില്ലെങ്കിലും ഒരു കടിയേറ്റാൽ തീരുന്നതാണ്. ഒരേ സമയം 100 പേരെ കൊല്ലാൻ തക്കവണ്ണം വിഷവുമായാണ് ഇവയുടെ സഞ്ചാരം. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് കെമിസ്ട്രിയുടെ മാരകമായ 10 പാമ്പുകളുടെ പട്ടികയിൽ ഇൻലൻഡ് തായ്പെൻ ഒന്നാം സ്ഥാനത്താണ്. ഇവ ഒരു തവണ കടിക്കുമ്പോൾ 110 മില്ലിഗ്രാം വിഷമാണ് പുറന്തള്ളുന്നത്. ഇത് 100 മനുഷ്യരെയോ 2,50,000 എലികളെയോ കൊല്ലാൻ ആവശ്യമായ വിഷമാണിത്.
Daily animal fact #41
The Inland Taipan is the most venemous snake in the world. The snake is found in inland, to central Australia and with one bite, has enough venom to kill 100 fully grown men. pic.twitter.com/rLlhVDd1HR— SucculentFlow (@SucculentFlow) May 29, 2020
ഈ പാമ്പിന് ശരാശരി എൽഡി 50 അളവിലുള്ള മാരക വിഷമാണ് അടങ്ങിയിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ മെരിയം-വെബ്‌സ്റ്റർ പ്രകാരം ഒരു നിശ്ചിത സമയത്തിനുള്ളിൽ 50 ശതമാനം മൃഗങ്ങളെയും കൊല്ലാൻ പര്യാപ്തമായ ഒരു വിഷ പദാർത്ഥത്തിനെയാണ് എൽഡി50 എന്ന് നിർവചിക്കുന്നത്. ഉഗ്ര വിഷമുള്ള പാമ്പെന്ന് വിളിക്കുമ്പോഴും തീരെ നിരുപദ്രവകാരികളാണിവ. എന്നാൽ അക്രമം വരുന്ന പക്ഷം ഇവ രൂക്ഷമായ ആക്രമണം നടത്തും. ആക്രമിക്കുമ്പോൾ ഒന്നോ അതിലധികമോ വട്ടം കടിക്കുന്നു. വളരെ വേഗത്തിലുള്ള കടിയിൽ മാരക അളവിലുള്ള വിഷമാണ് പുറംന്തള്ളുന്നത്.
ഓസ്ട്രേലിയൻ മ്യൂസിയം പറയുന്നതനുസരിച്ച് ഇടത്തരം മുതൽ വലിയ വലിപ്പമുള്ള പാമ്പുകളാണിവ. ചതുരാകൃതിയിലുള്ള തലയും, കഴുത്തും തലയും ശരീരത്തേക്കാൾ ഇരുണ്ട നിറത്തിലുമായിരിക്കും കാണപ്പെടുന്നത്. ശൈത്യകാലത്ത് ഇവയുടെ നിറം ഇരുണ്ടതാകും. എന്നാൽ വേനൽ ആകുന്നതോടെ ഇവയുടെ നിറം മങ്ങുകയാണ് പതിവ്. വലിയ കണ്ണുകളും ഇൻലൻഡ് തായ്‌പെൻ പാമ്പുകളുടെ പ്രത്യേകതയാണ്.
The eyes of death: Inland taipan snake.😳 pic.twitter.com/sYR7XyWJIh
— Kate Bosko (@KateBosko) November 8, 2021















