''കശ്മീരി പണ്ഡിറ്റുകളുടെ കോളനികൾ കുഴിമാടങ്ങളാക്കും'' ; വീണ്ടും വധഭീഷണിയുമായി ഭീകരർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”കശ്മീരി പണ്ഡിറ്റുകളുടെ കോളനികൾ കുഴിമാടങ്ങളാക്കും” ; വീണ്ടും വധഭീഷണിയുമായി ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 09:43 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും വധഭീഷണി മുഴക്കി ഭീകരർ. കശ്മീർ ഫൈറ്റ് എന്ന ഭീകര സംഘടനയാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണിയുമായെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ കോളനികൾ കുഴിമാടങ്ങളാക്കും എന്നാണ് ഇവരുടെ ഭീഷണി. സർക്കാർ ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ബാരാമുള്ളയിലും ബന്ദിപ്പോരയിലും നിർമ്മിക്കുന്ന കോളനികൾ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സന്ദർശിച്ച് മണിക്കൂറുകൾക്കകമാണ് ഭീഷണി.

വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സുംബൽ പ്രദേശത്തുള്ള ഒഡിന ഗ്രാമത്തിലാണ് താഴ്‌വരയിലേക്ക് തിരിച്ചെത്തിയ കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ജമ്മു കശ്മീർ ഭരണകൂടം താമസസൗകര്യം ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ പദ്ധതിക്ക് കീഴിൽ ജോലി ലഭിച്ച സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണ് ഈ സൗകര്യം. എന്നാൽ ഇവർക്കെതിരെയാണ് ഇപ്പോൾ ഭീകരരുടെ വധഭീഷണി.

രണ്ട് പ്രദേശങ്ങളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും ഭീകര സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. കോളനികളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന നിർമ്മാണ കമ്പനികൾക്ക് നേരെയും ഇവർ വധഭീഷണി മുഴക്കി.

”ഓർക്കുക; സമുദ്രങ്ങൾ അലറുമ്പോൾ, അത് ലക്ഷ്യമിടുന്നതെല്ലാം തകർക്കും. തയ്യാറായി ഇരുന്നോളൂ. പുതിയ പദ്ധതി പ്രദേശങ്ങൾ തീർച്ചയായും ശ്മശാനമാക്കും. ഇവിടെ ഇസ്രായേലിലേതുപോലുള്ള സെറ്റിൽമെന്റുകൾ അനുവദിക്കില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കരാറുകാർ ഉൾപ്പെടെ എല്ലാവരെയും തകർക്കും” എന്നും പ്രസ്താവനയിൽ പറയുന്നു.

നേരത്തെയും ഇത്തരത്തിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ട് തീവ്രവാദ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ അദ്ധ്യാപകരായി കശ്മീർ താഴ്വരയിൽ ജോലി ചെയ്യുന്ന 57 കശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് നേരെയായിരുന്നു ഭീഷണി.

Tags: Narendra Modideath threatthreatkashmiri pandits
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies