ബിലാസ്പൂർ : ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. ബിലാസ്പൂരിലാണ് സംഭവം. മുൻ ജില്ലാ ജനറൽ സെക്രട്ടറി സഞ്ജു ത്രിപാഠിയാണ് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുകയായിരുന്ന നേതാവിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സഞ്ജു ത്രിപാഠി മരിച്ചു.
കാർ ബൈപാസിന് സമീപമെത്തിയപ്പോൾ മൂന്ന് അക്രമികൾ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. തലയ്ക്ക് വെടിയേറ്റ സഞ്ജു ത്രിപാഠി അവിടെ വച്ച് തന്നെ മരിച്ചു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണോ കൊലയ്ക്ക് കാരണം എന്ന് പോലീസ് സംശയിക്കുന്നു.
സഞ്ജു ത്രിപാഠിയുടെ സഹോദരൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. അതിനാൽ ഇയാൾക്ക് നേരെ കുടുംബാംഗങ്ങളിൽ നിന്ന് എന്തെങ്കിലും ഭീഷണിയുയർന്നട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Comments