വിഷ മദ്യം കഴിക്കുന്നവർ മരിക്കും; മദ്യനിരോധനം കൊണ്ട് ഗുണമുണ്ടായത് നിരവധി പേർക്കെന്നും നിതീഷ് കുമാർ; ഛപ്രയിൽ മരിച്ചത് 39 പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഷ മദ്യം കഴിക്കുന്നവർ മരിക്കും; മദ്യനിരോധനം കൊണ്ട് ഗുണമുണ്ടായത് നിരവധി പേർക്കെന്നും നിതീഷ് കുമാർ; ഛപ്രയിൽ മരിച്ചത് 39 പേർ

Bihar CM Nitish Kumar on Hooch tragedy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 03:08 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: വിഷമദ്യ ദുരന്തത്തെക്കുറിച്ച് വീണ്ടും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യാജ മദ്യം കഴിക്കുന്നവർ മരിക്കുമെന്ന് നിതീഷ് കുമാർ മാദ്ധ്യമങ്ങളോടും ആവർത്തിച്ചു. സർക്കാരിന്റെ എക്‌സൈസ് നയം സമ്പൂർണ പരാജയമാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് നിരവധി പേർക്കാണ് മദ്യനിരോധന നയം കൊണ്ട് ഗുണമുണ്ടായത്. ഒട്ടനവധി ജനങ്ങൾ മദ്യപാനം ഉപേക്ഷിക്കാൻ പോലും തയ്യാറായി. ജനങ്ങൾ സന്തോഷത്തോടെയാണ് എക്‌സൈസ് നയം സ്വീകരിച്ചത്. എന്നാൽ ഇതിനിടയിൽ ചില കുഴപ്പക്കാരുണ്ട്. ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ കണ്ടെത്തി പിടികൂടാൻ പോലീസുകാർക്ക് നിർദേശം നൽകിയിരിക്കുകയാണെന്നും ബിഹാർ മുഖ്യമന്ത്രി പ്രതികരിച്ചു.

പാവങ്ങളെയല്ല പിടികൂടേണ്ടത്. മദ്യം ഉണ്ടാക്കുന്നവരെയും അത് വിൽക്കുന്നവരെയുമാണ് കണ്ടുപിടിക്കേണ്ടത്. നിങ്ങൾക്ക് സ്വന്തമായി കച്ചവടം തുടങ്ങാൻ ഒരു ലക്ഷം രൂപ തരാൻ തയ്യാറാണ്. കൂടുതൽ തുക ആവശ്യമെങ്കിൽ സമാഹരിക്കും. പക്ഷെ ആരും തന്നെ മദ്യക്കച്ചവടത്തിൽ വ്യാപൃതരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ വ്യാജ മദ്യം കഴിച്ച് ആളുകൾ മരിച്ചപ്പോൾ അവർക്ക് ധനസഹായം നൽകണമെന്ന് ചിലർ പ്രതികരിച്ചു. ആരെങ്കിലും വ്യാജമദ്യം കഴിക്കുന്നുണ്ടെങ്കിൽ അവർ മരിക്കുന്നതാണ്. ഇതിന് ഉദാഹരണം നമ്മുടെ കൺമുന്നിൽ തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ഏപ്രിലിലായിരുന്നു മദ്യം വിൽക്കുന്നതും കുടിക്കുന്നതുമെല്ലാം ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നിരോധിച്ചത്. ഇതിന് പിന്നാലെ പലപ്പോഴായി സംസ്ഥാനത്ത് മദ്യ ദുരന്തങ്ങൾ നടന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഛപ്രയിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ 39 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിഷയം പ്രതിപക്ഷമായ ബിജെപി നിയമസഭയിൽ ഉന്നയിച്ചപ്പോൾ മഹാപാപികളായ മദ്യപർ സ്വയം വരുത്തി വച്ചതാണെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

Tags: liquorLiquor PolicyCM Nitish Kumar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies