തൃശൂർ; കേരളത്തിലേക്ക് എംഡിഎംഎ കടത്താനെത്തിയ വിദേശി അറസ്റ്റിൽ. നൈജീരിയക്കാരനായ കെൻ എന്ന 27 കാരനാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു കെന്നിന്റെ ലഹരി കടത്ത്. രണ്ട് പേരിൽ നിന്നായി 500 ഗ്രാം എംഡിഎംഎ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്ന് നൈജീരിയക്കാരനെ പിടികൂടിയത്. തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത.്
Comments