കുട്ടികൾ വിരൽ കുടിക്കുന്ന ശീലം മാറ്റുന്നില്ലേ? കാരണമറിഞ്ഞ് പരിഹാരം കണ്ടെത്താം; പോംവഴികൾ ഇതാ..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കുട്ടികൾ വിരൽ കുടിക്കുന്ന ശീലം മാറ്റുന്നില്ലേ? കാരണമറിഞ്ഞ് പരിഹാരം കണ്ടെത്താം; പോംവഴികൾ ഇതാ..

Thumb sucking: Help your child break the habit

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 09:09 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞുങ്ങൾ വിരൽ കുടിക്കുന്നത് സാധാരണമായ കാര്യമാണ്. 6-7 മാസം പ്രായമാകുമ്പോൽ മുതൽ കുഞ്ഞുങ്ങളിൽ വിരൽ കുടിക്കുന്ന ശീലം ആരംഭിക്കും. കുട്ടികൾ ഇത് തനിയെ നിർത്തുമെങ്കിലും ചില കുട്ടികളിൽ ഈ ദുശ്ശീലം നിർത്താൻ മാതാപിതാക്കൾ തന്നെ മുന്നോട്ടുവരേണ്ടി വരും. നാല് വയസ് വരെ കുട്ടികൾ വിരൽ കുടിക്കുന്നത് സാധാരണമാണ്. എന്നാൽ അഞ്ച് വയസിന് ശേഷവും കുട്ടികൾ ശീലം തുടരുന്നുണ്ടെങ്കിൽ തീർച്ചയായും ഇത് തടയേണ്ടതുണ്ട്. കുട്ടിയുടെ താടിയെല്ലിന്റെയും പല്ലിന്റെയും വളർച്ചയെ ഉൾപ്പെടെ ബാധിക്കുന്ന ഒന്നാണ് വിരൽ കുടിക്കുകയെന്ന ദുശ്ശീലം.

അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ:

വിരൽ കുടിക്കുന്നത് ദുശ്ശീലമാണെന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അവർ അനുസരിക്കുമ്പോൾ എന്തെങ്കിലും ഗിഫ്റ്റ് നൽകുകയോ അവർക്ക് സന്തോഷമുണ്ടാകുന്ന മറ്റെന്തെങ്കിലും കൊടുക്കുകയോ ചെയ്യാവുന്നതാണ്. കഥ കേൾക്കാൻ ഇഷ്ടമുള്ള കുട്ടിയാണെങ്കിൽ വിരൽ കുടിക്കാത്ത ദിവസം കഥ പറഞ്ഞുകൊടുക്കാം. ഇഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങി നൽകാം. നല്ല കുട്ടിയാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുമ്പിൽ അനുമോദിക്കാം. ദുശ്ശീലം പതിയെ നിർത്തുമ്പോൾ അവരെ പുകഴ്‌ത്തുന്നത് വിരൽ കുടിക്കുന്നത് പൂർണമായി അകറ്റാൻ സഹായിക്കും.

ഏതെല്ലാം സാഹചര്യങ്ങളിലാണ് കുട്ടികൾ വിരൽ കുടിക്കുന്നതെന്ന് തിരിച്ചറിയുക. ടെൻഷനോ പേടിയോ ആകാംക്ഷയോ വരുമ്പോൾ ചില കുട്ടികൾ വിരൽ കുടിക്കും. അതുമല്ലെങ്കിൽ വിശക്കുമ്പോൾ, ബോറടിക്കുമ്പോൾ, ശ്രദ്ധ കിട്ടാതാകുമ്പോൾ തുടങ്ങി പല കാരണങ്ങളാലും വിരൽ കുടിക്കുന്നവരുണ്ട്. കാരണം കണ്ടെത്തി അതിന് ആദ്യം പരിഹാരം തേടുകയാണ് ചെയ്യേണ്ടത്. ഉദാഹരണമായി കുഞ്ഞുങ്ങൾ ബോറടിക്കുമ്പോഴാണ് വിരൽ കുടിക്കുന്നതെന്ന് കണ്ടെത്തിയാൽ ബോറടി മാറ്റാൻ വേണ്ടത് ചെയ്ത് കൊടുക്കാവുന്നതാണ്. തൽഫലമായി വിരൽ കുടിക്കുന്നതും നിൽക്കും.

ദുശ്ശീലം നിർത്തിയ ശേഷം ഇടയ്‌ക്ക് വീണ്ടും വിരൽ കുടിക്കാൻ ആരംഭിക്കുമ്പോൾ കുട്ടിയെ വഴക്കു പറയാതിരിക്കുക. ചെയ്യരുതെന്ന കാര്യം മറന്നുപോയിട്ടാകാം ഒരുപക്ഷെ കുട്ടി വീണ്ടും വിരൽ കുടിക്കാൻ ആരംഭിച്ചത്. ആ സമയത്ത് ദേഷ്യപ്പെടാതെ കുട്ടിയെ പറഞ്ഞ് മനസിലാക്കുക. ഒരിക്കലും മറ്റുള്ളവരുടെ മുമ്പിൽ വച്ച് ഇക്കാര്യം പറഞ്ഞ് കുട്ടിയെ മോശമായി ചിത്രീകരിക്കാതിരിക്കുക.

ദുശ്ശീലം മാറ്റാത്ത കുട്ടികളുടെ വിരലിൽ ആര്യവേപ്പ് അരച്ച് പുരട്ടി കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ശരീരത്തിന് ഹാനികരമല്ലാത്തതും സ്വാദില്ലാത്തതുമായ ഏത് ഭക്ഷ്യവസ്തുവും വിരലിൽ തേച്ചുകൊടുക്കാം.

കുട്ടികളെ  പുതിയ ശീലങ്ങൾ പഠിപ്പിക്കുക. ഇതുവഴി വിരൽ കുടിക്കണമെന്ന ചിന്ത കുട്ടികൾ മറന്നുപോകുന്നതാണ്. പെയിന്റിംഗ്, കളറിംഗ് തുടങ്ങിയവ കുട്ടികളെ പഠിപ്പിക്കാം. അതുമല്ലെങ്കിൽ ദന്ത ഡോക്ടറെ കാണിക്കുന്നതും വിരൽ കുടിക്കുന്ന ശീലം അകറ്റാൻ സഹായിക്കും.

Tags: child
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies