കണ്ണൂർ: മട്ടന്നൂരിൽ യുവതിയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ചാവശേരി സ്വദേശിനി മൈമൂനക്കാണ് വെട്ടേറ്റത്. പ്രതിയായ അബ്ദു ഒളിവിലാണ്.
ഇന്ന് രാവിലെ ഏഴരയോടെടെയായിരുന്നു സംഭവം. വഴിത്തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ പറഞ്ഞു. ദീർഘനാളായി വഴിയുടെ പേരിൽ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ആക്രമണത്തിൽ മൈമൂനയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മൈമൂനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബ്ദുവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി എടുക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. നാട്ടുകാരിൽ നിന്നും പോലീസ് മൊഴി ശേഖരിച്ചുവരികയാണ്.
Comments