ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് രണ്ട് പ്രദേശവാസികൾ മരിച്ചു. രജൗരിയിൽ രാവിലെ 6.15നായിരുന്നു സംഭവം.
രജൗരി സ്വദേശികളായ ശാലീന്ദർ കുമാർ, കമൽ കിഷോർ എന്നിവരാണ് മരിച്ചത്. ഭീകരാക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. രജൗരിയിലെ സൈനിക ആശുപത്രിയ്ക്ക് സമീപമായിരുന്നു ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സുരക്ഷാ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് സംശയിക്കുന്നത്. സംഭവ സമയം സ്ഥലത്ത് സുരക്ഷാ സേനയും, പോലീസും ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments