വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി; പല സംസ്ഥാനങ്ങളും റെയിൽവേ ഭൂപടത്തിലേക്ക് വന്നത് 2014 ന് ശേഷമെന്നും മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി; പല സംസ്ഥാനങ്ങളും റെയിൽവേ ഭൂപടത്തിലേക്ക് വന്നത് 2014 ന് ശേഷമെന്നും മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 08:15 pm IST
Facebook
Twitter
WhatsAppTelegram

ഷില്ലോങ്: തന്റെ നേതൃത്വത്തിലുളള സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയതിന് ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ വികസനം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പാലം നിർമ്മാണ പദ്ധതികൾ ഇപ്പോൾ പൂർത്തിയായി. കഴിഞ്ഞ 8 വർഷത്തിനിടയിൽ, ഈ മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം 9 ൽ നിന്ന് 16 ആയി. പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളും റെയിൽവേ ഭൂപടത്തിലേക്ക് ആദ്യമായി വന്നതും ഇക്കാലയളവിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഷില്ലോങിൽ വടക്കുകിഴക്കൻ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മേഖലയിലെ എട്ട് സംസ്ഥാനങ്ങളുടെ വികസനത്തിനായി 8 അടിസ്ഥാന തൂണുകൾ കേന്ദ്രീകരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. സമാധാനം, വൈദ്യുതി , ടൂറിസം, 5ജി കണക്റ്റിവിറ്റി, സംസ്‌കാരം, പ്രകൃതി, കൃഷി, കായിക സാധ്യതകൾ എന്നിവയാണവയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മേഖലയിൽ 2014 മുതൽ ദേശീയ പാതകളുടെ നീളം 50% വർദ്ധിച്ചു. ജലപാത വിപുലീകരിക്കാനും നടപടിയെടുക്കുന്നുണ്ട്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വിപുലമാക്കി ഡിജിറ്റൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സേവന മേഖല എന്നിവയുടെ കൂടുതൽ വികസനത്തിന് 5ജി സർവ്വീസ് വിപുലമാക്കുന്നതിലൂടെ സഹായിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സാമ്പത്തിക വളർച്ചയുടെ മാത്രമല്ല, സാംസ്‌കാരിക വളർച്ചയുടെ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തെക്ക്-കിഴക്കൻ ഏഷ്യയിലേക്കുള്ള കവാടമാണ് വടക്കുകിഴക്കൻ മേഖലയെന്നും മുഴുവൻ മേഖലയുടെയും വികസനത്തിനുള്ള കേന്ദ്രമായി ഇവിടം മാറ്റിയെടുക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-മ്യാൻമർ-തായ്ലൻഡ് ത്രികക്ഷി ഹൈവേ, അഗർത്തല-അഖൗറ റെയിൽ തുടങ്ങിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഈ മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാനാകുന്ന പ്രകൃതിദത്ത കൃഷിയെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. കൃഷി ഉഡാനിലൂടെ ഈ മേഖലയിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അയയ്‌ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Narendra Modicentral governmentshillong
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies