എപ്പോഴാണ് വിവാഹം?; സൽമാൻഖാന് ശേഷം വിവാഹം കഴിക്കുമെന്ന് പ്രഭാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എപ്പോഴാണ് വിവാഹം?; സൽമാൻഖാന് ശേഷം വിവാഹം കഴിക്കുമെന്ന് പ്രഭാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 10:39 pm IST
Facebook
Twitter
WhatsAppTelegram

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം താരത്തിന്റെ തന്നെ കരിയർ മാറ്റി മറിച്ചു. നിരവധി ആരാധികമാരും താരത്തിനുണ്ട്. എന്നാൽ, തങ്ങളുടെ പ്രിയ താരം അവിവാഹിതനായി കഴിയുന്നത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്. ഇപ്പോഴിതാ, ജനപ്രിയ തെലുങ്ക് ചാറ്റ് ഷോയായ അൺസ്റ്റോപ്പബിളിന്റെ വരാനിരിക്കുന്ന എപ്പിസോഡിൽ നടൻ പ്രഭാസ് തന്റെ വിവാഹ ജീവിതത്തെപ്പറ്റി തുറന്നു പറയുകയാണ്. അൺസ്റ്റോപ്പബിൾ ഷോയുടെ പുതിയ പ്രൊമോ വീഡിയോയിൽ അവതാരകനായ നടൻ നന്ദമൂരി ബാലകൃഷ്ണ പ്രഭാസിനോട് പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയും ചോദിക്കുന്നത് കാണാം.

ഷോയുടെ വേദിയിലേയ്‌ക്ക് പ്രഭാസ് കടന്നു വരുമ്പോൾ തന്നെ പ്രേക്ഷകർ ആഹ്ലാദിക്കുന്നതും കയ്യടിക്കുന്നതും കാണാം. ചെറിയ പുഞ്ചിരിയോടു കൂടിയാണ് താരം വേദിയിലേയ്‌ക്ക് കടന്നു വരുന്നത്. അവതാരകനായ നന്ദമുരി ബാലകൃഷ്ണ സ്നേഹത്തോടെ അദ്ദേഹത്തെ സ്വാ​ഗതം ചെയ്യുന്നതും പ്രമോ വീഡിയോയിൽ കാണാം. ‘നിങ്ങൾ എന്നെ പ്രിയേ എന്ന് അഭിസംബോധന ചെയ്യണം’ എന്നാണ് നന്ദമുരി ബാലകൃഷ്ണ പ്രഭാസിനോട് പറയുന്നത്. പൊട്ടിച്ചിരിച്ചുകൊണ്ട് പ്രഭാസ് അത് സമ്മതിച്ചു.

എപ്പോഴാണ് വിവാഹം കഴിക്കാൻ പോകുന്നതെന്നാണ് നന്ദമൂരി ബാലകൃഷ്ണയുടെ അടുത്ത ചോദ്യം. ‘സൽമാൻ ഖാന് ശേഷം’ എന്ന് പ്രഭാസ് ചിരിച്ചു കൊണ്ട് മറുപടി പറയുന്നതും പ്രമോ വീഡിയിൽ കാണാം. നടി കൃതി സനോനും പ്രഭാസും ഇഷ്ടത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ആദിപുരുഷിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് പ്രണയ വാർത്തകൾക്ക് തുടക്കമിട്ടത്. ‘ജലക് ദിഖ്‌ല ജാ’ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ കൃതിയുടെ പ്രണയത്തെപ്പറ്റി വരുൺ ധവാൻ തമാശ പറഞ്ഞതോടെ ​ഗോസിപ്പുകൾ ധാരാളമായി വന്നു. എന്നാൽ ഈ വാർത്തകളെ തള്ളി കൃതിയും രം​ഗത്തു വന്നു.

https://youtu.be/wmCOHX1D1gA

Tags: salman khanPrabhasMarried
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies