വാക്കാണ് ഏറ്റവും വലിയ സത്യം! അർജന്റീന വിജയിച്ചതോടെ 1,000 ബിരിയാണി വിളമ്പി ഹോട്ടലുടമ; തൃശൂർ പള്ളിമൂലയിൽ 'പൂരത്തിനാളുകൾ'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാക്കാണ് ഏറ്റവും വലിയ സത്യം! അർജന്റീന വിജയിച്ചതോടെ 1,000 ബിരിയാണി വിളമ്പി ഹോട്ടലുടമ; തൃശൂർ പള്ളിമൂലയിൽ ‘പൂരത്തിനാളുകൾ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 02:51 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: വിശ്വവിജയികളായി മാറിയ അർജന്റീനയുടെ നേട്ടം ആഘോഷിച്ച് തൃശൂർ പള്ളിമൂലയിലെ ഹോട്ടൽ റോക്ക് ലാൻഡ്. ആദ്യമെത്തിയ ആയിരം പേർക്ക് ഹോട്ടലുടമ സൗജന്യമായി ബിരിയാണി വിളമ്പി.

ക്രൊയേഷ്യയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ എത്തിയപ്പോഴായിരുന്നു റോക്ക് ലാൻഡ് ഹോട്ടലുടമയായ ഷിബു ആ പ്രഖ്യാപനം നടത്തിയത്. ”മെസ്സി കപ്പെടുക്കുമെന്ന് സുനിശ്ചിതമാണ്. ഫൈനൽ മത്സരത്തിന് പിറ്റേന്ന് റോക്ക് ലാൻഡ് ഹോട്ടലിൽ വിജയാഘോഷമുണ്ടാകും. രാവിലെ 11.30 മുതൽ ആദ്യമെത്തുന്ന ആയിരം പേർക്ക് സൗജന്യമായി ബിരിയാണി നൽകി അർജന്റീനയുടെ വിജയം ആഘോഷിക്കാനാണ് തീരുമാനം. പാഴ്‌സൽ നൽകിയല്ല, ആയിരം പേരെയും ഇവിടെ ഇരുത്തി കഴിപ്പിച്ചേ വിടൂ.. ” ഇതായിരുന്നു പ്രഖ്യാപനം.

ഫൈനൽ മത്സരത്തിന്റെ തലേദിവസം വരെ ഹോട്ടലുടമയെ മാദ്ധ്യമപ്രവർത്തകർ എത്തി കണ്ടിരുന്നു. ബിരിയാണിക്ക് വേണ്ട തയ്യാറെടുപ്പുകൾ സജ്ജമാണെന്നായിരുന്നു ഷിബു അറിയിച്ചത്. അർജന്റീന പരാജയപ്പെട്ടാൽ ഇതെല്ലാം വെറുതെയാകില്ലേയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അർജന്റീനയുടെ വിജയത്തിൽ നിങ്ങൾക്ക് സംശയം ഉണ്ടായിരിക്കാം.. പക്ഷെ മെസ്സി ലോകകപ്പ് ഉയർത്തുമെന്നത് തനിക്കുറപ്പാണ്.. മത്സരം കഴിയുന്നയുടനെ ബിരിയാണി പാകം ചെയ്യാൻ ആരംഭിക്കും. ഈ തയ്യാറെടുപ്പുകൾ വെറുതെയാകാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

പിറ്റേന്ന് റോക്ക് ലാൻഡ് ഹോട്ടലിലേക്ക് ഇരച്ചെത്തിയത് വൻ ജനക്കൂട്ടമായിരുന്നു. ഒടുവിൽ ബിരിയാണി ആയിരം പോരെന്ന ഘട്ടവുമെത്തി. യുവാക്കൾ, യുവതികൾ, പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ തുടങ്ങി നൂറുക്കണക്കിന് പേർ റോക്ക് ലാൻഡ് ഹോട്ടലിന് മുന്നിൽ ക്യൂ നിന്നു. അർജന്റീനയുടെ ആരാധകർ മാത്രമല്ല, മറ്റ് പല ടീമുകളുടെയു ഫാൻസ് ആ ക്യൂവിൽ നിൽപ്പുണ്ടായിരുന്നു. ആയിരം ബിരിയാണിയേക്കാൾ കൂടുതൽ വേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെ 500 പേർക്ക് കൂടി ബിരിയാണി നൽകാൻ വേണ്ട സജ്ജീകരണങ്ങൾ റോക്ക് ലാൻഡിൽ തുടങ്ങി.

കഴിഞ്ഞ 22 വർഷമായി നടത്തുന്ന ഹോട്ടലാണ് തൃശൂർ പള്ളിമൂലയിലുള്ള റോക്ക് ലാൻഡ്. 1986 മുതൽ താനൊരു അർജന്റീന ആരാധകനാണെന്ന് ഹോട്ടലുടമ പറയുന്നു. “മറഡോണയോടുള്ള ഇഷ്ടമായിരുന്നു അർജന്റീനയിലേക്ക് ആകർഷിച്ചത്. അദ്ദേഹത്തിന്റെ വിയോഗം പോലും ഏറെ തളർത്തിയിരുന്നു. 86-ൽ മറഡോണ ലോകകപ്പ് ഉയർത്തിയതിന് ശേഷം ഇപ്പോൾ ലയണൽ മെസ്സിയിലൂടെ കിരീടം വീണ്ടും മുത്തമിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചു. ഒടുവിൽ അത് യാഥാർത്ഥ്യമാകുമ്പോൾ ആഘോഷിക്കാതിരിക്കുന്നതെങ്ങിനെ? ” ഫൈനൽ മത്സരത്തിന് ശേഷം ഷിബു പ്രതികരിച്ചു.

Tags: ThrissurWORLD CUPFIFA2022
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies