കൊച്ചി: ഇതര സംസ്ഥാനക്കാരിയായ എട്ട് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ രണ്ട് പേർ പിടിയിൽ. ബംഗാൾ സ്വദേശി മാണിക് ലാൽ ദാസ്, ഒഡീഷ സ്വദേശിയായ അക്ഷയ് കരുൺ വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.
അമ്മയെ നഷ്ടപ്പെട്ട കുട്ടി അമ്മയുടെ സഹോദരിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.കുട്ടിയെ സ്കൂൾ അധികൃതർ കൗൺസിലിംഗിന് വിധേയമാക്കിയതിന് പിന്നാലെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. മദ്യപിച്ചെത്തുന്ന പ്രതികൾ സ്ഥിരമായി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്സോ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Comments