തൃശൂർ: ബാറിൽ വ്യാജ മദ്യം കണ്ടെത്തി. തൃശൂർ തളിക്കുളം പുത്തൻതോടുള്ള സെൻട്രൽ റെസിഡൻസി ബാറിൽ നിന്നാണ് വ്യാജ മദ്യം പിടികൂടിയത്. എക്സൈസിന്റെ പരിശോധനയിലാണ് ബാറിൽ നിന്ന് വലിയ തോതിൽ വ്യാജ മദ്യം കണ്ടെത്തിയത്. 220 ലിറ്റർ മദ്യമാണ് കണ്ടെടുത്തത്.
ബാറിൽ നിന്ന് ഏഴ് ലിറ്റർ മദ്യവും ബാർ ഉടമയുടെ വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് 213 ലിറ്ററുമാണ് കണ്ടെത്തിയത്. സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ബാറിലും പരിശോധന നടത്തിതെന്ന് എക്സൈസ് സംഘം പറഞ്ഞു. ബാറിൽ മദ്യം കണ്ടെത്തിയതിന് പിന്നാലെയാണ് ഉടമയുടെ വീട്ടിലേക്കും അന്വേഷണം പുരോഗമിച്ചത്.
വ്യാജ മദ്യം കണ്ടെത്തിയതിന് പിന്നാലെ തന്നെ തുടർനടപടികൾ സ്വീകരിച്ചു. ബാറിന്റെ മാനേജറെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തെന്നും ബാർ ലൈസൻസ് എടുത്തയാളെയടക്കം കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും ബാർ അടപ്പിച്ചതായും എക്സൈസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Comments