അമേഠിയിൽ മത്സരിക്കുമോ?, അതോ മറ്റൊരു സീറ്റ് തേടി ഓടുവോ?; ഭയമുണ്ടോ എന്ന് രാഹുലിനോട് സ്മൃതി ഇറാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേഠിയിൽ മത്സരിക്കുമോ?, അതോ മറ്റൊരു സീറ്റ് തേടി ഓടുവോ?; ഭയമുണ്ടോ എന്ന് രാഹുലിനോട് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 06:45 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടുമോ എന്ന് ചോദിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവായ അജയ് റായ് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. സ്മൃതി ഇറാനി അമേഠി മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അജയ് റായ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ വിവാദമായിരുന്നു. ഈ പരാമർശത്തിന് നേരെ വിരൽ ചൂണ്ടിയാണ് 2024-ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് രാഹുൽ ​ഗാന്ധി മത്സരിക്കാൻ തയ്യാറാകുമോ എന്ന് സ്മൃതി ഇറാനി ചോദിച്ചത്.

‘രാഹുൽ ഗാന്ധി.., 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് താങ്കൾ ജനവിധി തേടുമെന്ന് നിങ്ങളുടെ ഒരു പ്രാദേശിക നേതാവ് അത്ര സഭ്യമല്ലാത്ത ഭാഷയിൽ പ്രഖ്യാപിച്ചതായി കേട്ടു. അമേഠിയിൽ ഇത്തവണ മത്സരിക്കാൻ താങ്കളും ഉണ്ടാകുമെന്ന് ഞാൻ ഉറപ്പിക്കട്ടെ? രണ്ടാമതൊരു സീറ്റിൽ നിന്നുകൂടി താങ്കൾ ഇക്കുറി മത്സരിക്കില്ലല്ലോ..അല്ലേ? ഇക്കാര്യത്തിൽ ഭയമൊന്നുമില്ലല്ലോ?. ഒരു കാര്യം കൂടി, താങ്കളുടെയും താങ്കളുടെ അമ്മയുടെയും സ്ത്രീവിരുദ്ധരായ ഗുണ്ടകൾക്ക് പ്രസംഗം എഴുതിക്കൊടുക്കാൻ പുതിയ ആളുകളെ കണ്ടെത്തണം’ എന്ന് സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

അമേഠി ഗാന്ധി കുടുംബത്തിന്റെ മണ്ഡലമാണ്. രാഹുൽ ഗാന്ധി അവിടെ നിന്നു ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും അമേഠിയുടെ എംപിമാരായി സേവനം ചെയ്തവരാണ്. ഇപ്പോൾ അമേഠിയിലെ ഫാക്ടറികളിൽ മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിലാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നു എന്ന് പറയുന്നതിനൊപ്പം സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവും അജയ് റായ് നടത്തുകയായിരുന്നു. പിന്നാലെ, കോൺ​ഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു.

 

Tags: CongressRahul GandhiSmriti IraniAMETHI
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies