ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായി ചർച്ച ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഡിജിറ്റൽ ഇന്ത്യയുടെ രൂപാന്തരവും ആഗോള തലത്തിൽ തന്ത്രപരമായ വികാസങ്ങളെ സംബന്ധിച്ചുമാണ് ഇരുവരും ചർച്ച സംഘടിപ്പിച്ചത്.
Great to meet CEO, @Google and Alphabet, @sundarpichai today afternoon.
Discussed India’s digital transformation and global strategic developments. pic.twitter.com/BkOyhLYyO1
— Dr. S. Jaishankar (@DrSJaishankar) December 20, 2022
കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമു,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജി 20 അദ്ധ്യക്ഷ പദവി മോദിയുടെ കരങ്ങളിൽ ലഭിച്ചത് ഗുണകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പൂർണ്ണ പിന്തുണയുള്ളതായും സുന്ദർ പിച്ചൈ വ്യക്തമാക്കി. ബൃഹത്തായ കൂടിക്കാഴ്ച സമ്മാനിച്ച പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Thank you for a great meeting today PM @narendramodi. Inspiring to see the rapid pace of technological change under your leadership. Look forward to continuing our strong partnership and supporting India's G20 presidency to advance an open, connected internet that works for all. pic.twitter.com/eEOHvGwbqO
— Sundar Pichai (@sundarpichai) December 19, 2022
മനുഷ്യന്റെ അഭിവൃത്തിയ്ക്കും സുസ്ഥിര വികസനത്തിനുമായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലോകം ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു. ഇന്ത്യ കണ്ടതിൽ വെച്ച് വലിയ പ്രതിഭയാണെന്ന് രാഷ്ട്രപതി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ സാർവത്രിക ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതിൽ മുൻ കൈയെടുക്കാനും രാഷ്ട്രപതി അഭ്യർത്ഥിച്ചു. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ചെറുകിട ബിസിനസുകളെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്നതിനായുള്ള ‘ ഗൂഗിൾ ഫോർ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഗൂഗിൾ സിഇഒ ഇന്ത്യ സന്ദർശിക്കുന്നത്. സൈബർ സുരക്ഷയിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്താനും കൃഷി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുമാണ് ഗൂഗിൾ പദ്ധതിയിടുന്നത്.
Comments