തിരുവനന്തപുരം: സ്വർണവിലയിൽ വൻ വർദ്ധനവ്. ഗ്രാമിന് 50 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,010 രൂപയായി. സ്വർണവില പവന് 40,080 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 4,150 രൂപയിലെത്തി. ഈ മാസം രണ്ടാം തവണയാണ് സ്വർണവില നാൽപതിനായിരം കടക്കുന്നത്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് വിപണി വില.
ചൊവ്വാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച സ്വർണവില പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്വർണവില കൂടിയിരുന്നു. ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4995 രൂപയിലും ഒരു പവൻ 39,960 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നു.
Comments