കണ്ണൂർ:തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ പത്തുവയസുകാരൻ ഭഗത് സിംഗാണ് മരിച്ചത്.
വീട്ടിൽ കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കഴുത്തിൽ തോർത്ത് കുരുങ്ങിയത്. ഭഗതിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചെക്കിക്കുളം രാധാകൃഷ്ണ എയുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഭഗത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.
Comments