ഓസ്കർ നോമിനേഷനായി കാന്താര; രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ഹൊംബാളെ ഫിലിംസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓസ്കർ നോമിനേഷനായി കാന്താര; രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ഹൊംബാളെ ഫിലിംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 03:40 pm IST
FacebookTwitterWhatsAppTelegram

2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് സ്വന്തമാക്കിയത്. ബി​ഗ് ബജറ്റിൽ വന്ന കെജിഎഫ് 2-വിന്റെ സ്വീകാര്യതയെ പോലും മറികടക്കാൻ ഋഷഭ് ഷെട്ടിയുടെ കാന്താരയ്‌ക്ക് കഴിഞ്ഞു. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയായിരുന്നു കാന്താര. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്‌ക്ക് കൂട്ടി കൊണ്ടു പോകുന്ന ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. സിനിമ ഉറപ്പായും ഓസ്കർ നോമിനേഷന് പരി​ഗണിക്കണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, 2023-ലെ ഓസ്‌കറിന് കാന്താരയും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരങ്ങണ്ടൂർ.

‘ഞങ്ങൾ കാന്താരയ്‌ക്കായി ഓസ്‌കറിന് അപേക്ഷ സമർപ്പിച്ചു. അന്തിമ നോമിനേഷനുകൾ ഇനിയും വരാനിരിക്കുന്നതിനാൽ കാത്തിരിപ്പ് തുടരുകയാണ്. കാന്താര ഒരു കഥ എന്ന നിലയിൽ വളരെയധികം വേരൂന്നിയതാണ്. അതിന് ലോകമെമ്പാടും ഒരു ശബ്ദം കണ്ടെത്താൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’ എന്ന് വിജയ് കിരങ്ങണ്ടൂർ പറഞ്ഞു.

കാന്താരയുടെ രണ്ടാം ഭാ​ഗത്തെപ്പറ്റിയും നിർമ്മാതാവ് പ്രതികരിച്ചു. ‘കാന്താരയ്‌ക്ക് ലഭിച്ച വലിയ സ്വീകാര്യതയില്‍ സന്തോഷമുണ്ട്. ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാൻ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും കാന്താര 2 ചെയ്യാൻ ആലോചിക്കുന്നു. എന്നാല്‍ അതിന്റെ ടൈംലൈൻ പറയാൻ ഇപ്പോൾ സാധിക്കില്ല’ എന്നാണ് വിജയ് കിരങ്ങണ്ടൂർ പ്രതികരിച്ചത്. കാന്താരയുടെ തുടർഭാഗത്തിന്റെ പണിപ്പുരയിലാണ് ഋഷഭ് ഷെട്ടി.

Tags: KantaraRishab Shetty
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies