കോഴിക്കോട്: കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിച്ച് മോഷണം നടത്തി വന്നിരുന്ന ദമ്പതികളെ അറസ്റ്റ് ചെയ്ത് പോലീസ്. മുക്കം കുമാരനല്ലൂർ വല്ലത്തായ്പാറ റിയാസ്(33) ഭാര്യ ശബാന(33) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഞ്ച് വയസ്സും ആറ് മാസവും പ്രായമുള്ള കുട്ടികളോടൊപ്പം സഞ്ചരിച്ചായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത്.
ഇന്നലെ രാവിലെ കാവനൂരിലെ വീട്ടിൽ നിന്ന് അടയ്ക്ക് മോഷ്ടിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവിധ ഇടങ്ങളിൽ നിന്നായി എട്ടോളം പരാതികൾ ഇവർക്കെതിരെ പോലീസിൽ ലഭിച്ചിട്ടുണ്ട്.
Comments