ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വൈകാതെ ആശുപത്രി വിടുമെന്ന് റിപ്പോർട്ട്. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു കേന്ദ്രമന്ത്രിയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധന നടത്തുന്നതിന് വേണ്ടിയായിരുന്നു മന്ത്രി ആശുപത്രിയിലെത്തിയതെന്നാണ് വിവരം.
വയറ്റിൽ ചെറിയ അണുബാധയുണ്ടെന്ന് പരിശോധയിൽ കണ്ടെത്തി. വൈറൽ പനിയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 63-കാരിയായ കേന്ദ്രമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിക്കുന്നു. ഉടൻ തന്നെ ആശുപത്രി വിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Comments