പത്തനംതിട്ട: മല്ലപ്പള്ളിയിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രില്ലിന്റെ സംഘാടനത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിലാണ് അധികൃതർക്കുണ്ടായ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞിരിക്കുന്നത്. മോക്ഡ്രില്ലിനായി നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റിയതുൾപ്പെടെ അപകടത്തിന് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മോക്ഡ്രില്ലിന്റെ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ വീഴ്ചയുണ്ടായി. അമ്പാട്ട് ഭാഗത്ത് മോക്ഡ്രിൽ നടത്താനായിരുന്നു ദുരന്തനിവാരണ അതോറിറ്റി ആദ്യം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള അനുമതിയാണ് ജില്ലാ കളക്ടർ നൽകിയതും. എന്നാൽ മോക്ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്താണ്. ഇവിടെ മോക്ഡ്രിൽ നടത്തുന്നതിന് എൻഡിആർഎഫ് അനുമതി വാങ്ങിയിരുന്നില്ല.
വാഹനം എത്താനുള്ള സൗകര്യത്തെ കരുതിയാണ് നേരത്തെ നിശ്ചയിച്ച സ്ഥലം മാറ്റിയതെന്നാണ് എൻഡിആർഎഫ് അറിയിക്കുന്നത്. ഇതിന് പുറമേ ബിനുവിനെ രക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായി. എൻഡിആർഎഫും ഫയർഫോഴ്‌സും തമ്മിലുള്ള ഏകോപനവും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments