രാജ്യമെമ്പാടും ഏറ്റവും കൂടുതൽ ആരാധകരുളള ഇരുചക്രവാഹനമാണ് റോയൽ എൻഫീൽഡ് ബുളളറ്റ്. കാഴ്ചയിലുള്ള രാജകീയതയും അതിന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പേരും തന്നെയാണ് പ്രധാന ആകർഷണം. ട്രിപ്പിന് പോകാനും സോളോ റെെഡിനുമെല്ലാം റൈഡർമാർ എപ്പോഴും തിരഞ്ഞെടുക്കുന്നത് ഈ വാഹനമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഡിമാന്റും കൂടുതലാണ്.
റോയൽ എൻഫീൽഡ് ക്ലാസിക് 350ന് പോയ വർഷങ്ങൾക്കിടെ ടെക്നിക്കൽ വ്യത്യാസങ്ങൾ വരുത്തിയിരുന്നു. 2.2 ലക്ഷം മുതലാണ് ക്ലാസിക് 350ന്റെ വില ആരംഭിക്കുന്നത്. എന്നാൽ 18700 രൂപയ്‌ക്ക് ഈ വാഹനം ലഭിക്കുന്നത് സങ്കൽപ്പിക്കാനാകുമോ ? ഇത്തരത്തിൽ 18700 രൂപയ്‌ക്ക് ബുളളറ്റ് വാങ്ങിയ ബില്ലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
1986 ജനുവരി 23 നുള്ള ബില്ലാണിത്. 36 വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നു എൻഫീൽഡിന്റെ വില. ജാർഖണ്ഡിലെ ബൊക്കാറോയിൽ സന്ദീപ് ഓട്ടോ കമ്പനി ഇഷ്യൂ ചെയ്ത ബില്ലാണിത്.
Comments