ഇൻസ്റ്റഗ്രാമിലെ ഫോട്ടോകളും വീഡിയോകളും സിംപിളായി സേവ് ചെയ്യാം; മാർഗമിതാണ്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻസ്റ്റഗ്രാമിലെ ഫോട്ടോകളും വീഡിയോകളും സിംപിളായി സേവ് ചെയ്യാം; മാർഗമിതാണ്..

Download Instagram Photos and Videos with Telegram

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 03:19 pm IST
Facebook
Twitter
WhatsAppTelegram

വളരെ ചുരുങ്ങിയ കാലം കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്‌ ഇൻസ്റ്റഗ്രാം. ഫേസ്ബുക്ക് ഉപയോഗിക്കാത്ത പലരും ഇൻസ്റ്റഗ്രാമിന്റെ ആരാധകരാണെന്നതാണ് യാഥാർത്ഥ്യം. വിശദമായ കുറിപ്പുകളും എഴുത്തുകളും നമുക്ക് ഇൻസ്റ്റഗ്രാമിൽ കാണാൻ സാധിക്കില്ല. മറിച്ച് ഫോട്ടോകളും വീഡിയോകളുമാണ് ഇൻസ്റ്റഗ്രാമിന്റെ പ്രത്യേകത.

ഒന്നിലധികം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനുണ്ടെങ്കിലും വീഡിയോകളും റീൽസും തയ്യാറാക്കണമെങ്കിലും ഫേസ്ബുക്കിനേക്കാൾ ഇൻസ്റ്റഗ്രാമിനെ കൂടുതൽ പേരും ആശ്രയിക്കുന്നു. കാരണം ഇൻസ്റ്റഗ്രാം വായനയുടെ ലോകമല്ല, മറിച്ച് കാഴ്ചകളുടെ ലോകമാണെന്ന് പറയാം. ഫേസ്ബുക്കിൽ ഇഷ്ടപ്പെട്ട ഒരു ഫോട്ടോ കണ്ടാൽ അത് സേവ് ചെയ്യാൻ പ്രയാസമില്ല. എന്നാൽ ഇത്രമാത്രാം ഫോട്ടോകളും വീഡിയോകളും എത്തുന്ന ഇൻസ്റ്റഗ്രാമിൽ നിന്നും ഇഷ്ടപ്പെട്ടത് ഡൗൺലോഡ് ചെയ്യാൻ ഇത്തിരി പാടാണ്. കാരണം ഫോട്ടോയ്‌ക്ക് ഒപ്പം നൽകുന്ന ഓപ്ഷനിൽ സേവ് അഥവാ ഡൗൺലോഡ് എന്ന ഓപ്ഷൻ ഇൻസ്റ്റഗ്രാം നൽകുന്നില്ല. പണി കുറെ ചെയ്തിട്ട് വേണം ഇൻസ്റ്റയിലെ ഒരു ഫോട്ടോയോ വീഡിയോയോ ഡൗൺലോഡ് ചെയ്യാൻ.

എന്നാൽ ഇനി അക്കാര്യം സിംപിളാണ്. വളരെ എളുപ്പത്തിൽ ഇൻസ്റ്റഗ്രാമിൽ നിന്നും ഫോട്ടോകളും വീഡിയോകളും നമ്മുടെ മൊബൈലിലേക്ക് സേവ് ചെയ്യാം. ഇതിനായുള്ള സൂത്രപണി ഒളിഞ്ഞിരിക്കുന്നത് ടെലഗ്രാമിലാണ്.

നമ്മളിൽ ഭൂരിഭാഗം ആൾക്കാരും ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം. ഇതുവഴി ഇൻസ്റ്റയിൽ നിന്നും ആവശ്യമായ ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാം. ചെയ്യേണ്ടത് ഇത്രമാത്രം..

ടെലഗ്രാം തുറക്കുക. അതിലെ സർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റഗ്രാം സേവർ എന്ന ചാറ്റ് ബോട്ട് തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് കിട്ടേണ്ട ഫോട്ടോ/ വീഡിയോ എന്നിവയുടെ യുആർഎൽ അഥവാ ലിങ്ക് പേസ്റ്റ് ചെയ്യുക. ചാറ്റ് ബോട്ടിലൂടെ റിപ്ലൈ ആയി നമുക്ക് ആവശ്യമായ ഫോട്ടോ ലഭിക്കും. അല്ലെങ്കിൽ വീഡിയോ കിട്ടുന്നതാണ്. ഒപ്പം ഇൻസ്റ്റഗ്രാം പോസ്റ്റിന് കൂടെ നൽകിയിരിക്കുന്ന അടിക്കുറിപ്പും ചാറ്റ് ബോട്ടിൽ കാണിക്കുന്നതാണ്.

എന്നാൽ ഈ ഫീച്ചറിന് ഒരു പോരായ്മയുണ്ട്. പ്രൈവറ്റായി സെറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്യപ്പെടുന്ന ഫോട്ടോകളും വീഡിയോകളും ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. മാത്രവുമല്ല, ഇൻസ്റ്റഗ്രാം സ്‌റ്റോറികൾ സേവ് ചെയ്യാൻ ടെലഗ്രാമിലെ പ്രസ്തുത ചാറ്റ് ബോട്ട് പ്രീമിയം ആക്കി മാറ്റണം. ഇതിനായി പ്രതിമാസം 2.99 ഡോളറാണ് ചിലവ്. പൈസ മുടക്കിയാൽ ഇൻസ്റ്റ സ്‌റ്റോറികളും സ്വന്തമാക്കാമെന്ന് ഇൻസ്റ്റഗ്രാം സേവർ എന്ന ചാറ്റ് ബോട്ട് വ്യക്തമാക്കുന്നു.

Tags: instagramtelegramDownload
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies